പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിലുണ്ടായ പുരോഗതി ചർച്ച ചെയ്തു
പ്രസിഡന്റ് ബൈഡനുമായുള്ള വിവിധ കൂടിക്കാഴ്ചകൾ അനുസ്മരിച്ച പ്രധാനമന്ത്രി, ബന്ധങ്ങൾക്കു കരുത്തേകുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ചു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവനിലൂടെ പ്രസിഡന്റ് ബൈഡൻ കൈമാറിയ കത്തിനെ വിലമതിക്കുന്നുവെന്നു പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു
പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
06 JAN 2025 7:43PM by PIB Thiruvananthpuram
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
സാങ്കേതികവിദ്യ, പ്രതിരോധം, ബഹിരാകാശം, സൈനികേതര ആണവരംഗം, സംശുദ്ധ ഊർജം, സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി തുടങ്ങിയ പ്രധാന മേഖലകളിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിലുണ്ടായ ഗണ്യമായ പുരോഗതി അവർ ക്രിയാത്മകമായി വിലയിരുത്തി.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി 2024 സെപ്റ്റംബറിൽ അമേരിക്കൻ സന്ദർശനം നടത്തിയതുൾപ്പെടെ, പ്രസിഡന്റ് ബൈഡനുമായുള്ള വിവിധ കൂടിക്കാഴ്ചകൾ അനുസ്മരിച്ച പ്രധാനമന്ത്രി, ശാശ്വതമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിനു പ്രസിഡന്റ് ബൈഡൻ നൽകിയ സംഭാവനകളെ അഭിനന്ദിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവൻ തനിക്കു കൈമാറിയ പ്രസിഡന്റ് ബൈഡന്റെ കത്തിനെ വളരെയധികം വിലമതിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനും ആഗോള നന്മയ്ക്കുമായി രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള വളരെയടുത്ത സഹകരണം തുടരാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
***
SK
(Release ID: 2090750)
Visitor Counter : 30
Read this release in:
Odia
,
English
,
Manipuri
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada