പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി കുവൈറ്റിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു
Posted On:
21 DEC 2024 7:00PM by PIB Thiruvananthpuram
കുവൈറ്റ് സന്ദർശനത്തിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന കുവൈറ്റിലെ മിന അബ്ദുല്ല മേഖലയിലെ തൊഴിലാളിക്യാമ്പ് സന്ദർശിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ക്ഷേമം ആരായുകയും ചെയ്തു.
വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനു പ്രധാനമന്ത്രി നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണു തൊഴിലാളിക്യാമ്പ് സന്ദർശനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇ-മൈഗ്രേറ്റ് പോർട്ടൽ, മദദ് പോർട്ടൽ, നവീകരിച്ച പ്രവാസി ഭാരതീയ ബീമാ യോജന തുടങ്ങി നിരവധി സാങ്കേതികാധിഷ്ഠിത സംരംഭങ്ങൾ ഗവണ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്.
-SK-
(Release ID: 2086844)
Visitor Counter : 27