പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാൺ ഉത്സവ വേളയിൽ കച്ചിന്റെ മനോഹരമായ സംസ്‌കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും അനുഭവിച്ചറിയാനും പ്രാചീനമായ വൈറ്റ് റാണിനെ അടുത്തറിയാനും പ്രധാനമന്ത്രി എല്ലാവരെയും ക്ഷണിച്ചു

Posted On: 21 DEC 2024 10:08AM by PIB Thiruvananthpuram

2025 മാർച്ച് വരെ നീണ്ടുനിൽക്കുന്ന റാൺ ഉത്സവിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും ക്ഷണിച്ചു. ഉത്സവം ഒരു അവിസ്മരണീയ അനുഭവമാകുമെന്ന് പ്രധാനമന്ത്രി ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

"കച്ച് നിങ്ങളെ എല്ലാവരെയും കാത്തിരിക്കുന്നു! 

വരൂ, റാൺഉത്സവ് വേളയിൽ കച്ചിന്റെ  അതിമനോഹരമായ വൈറ്റ് റാൺ, അവിടുത്തെ സംസ്കാരം, ഊഷ്മളമായ ആതിഥ്യം എന്നിവ അനുഭവിച്ചറിയൂ. 

2025 മാർച്ച് വരെ നീണ്ടുനിൽക്കുന്ന ഉത്സവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മറക്കാനാവാത്ത അനുഭവമായിരിക്കും."

 

 

-NK-

(Release ID: 2086706) Visitor Counter : 48