റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മഹാ കുംഭമേളയ്ക്ക് സൗജന്യ യാത്ര, എന്ന തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളിൽ റെയിൽവേ വ്യക്തത വരുത്തി

Posted On: 18 DEC 2024 1:14PM by PIB Thiruvananthpuram
ന്യൂഡൽഹി : 18  ഡിസംബർ 2024  

മഹാ കുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. ഈ റിപ്പോർട്ട് ഇന്ത്യൻ റെയിൽവേ നിഷേധിക്കുന്നു.

 സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഇത് ശിക്ഷാർഹമായ കുറ്റവുമാണ്. മഹാ കുംഭമേളയിലോ മറ്റേതെങ്കിലും അവസരങ്ങളിലോ സൗജന്യ യാത്രയ്ക്ക് വ്യവസ്ഥകളൊന്നുമില്ല.

 മഹാ കുംഭമേള സമയത്ത് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്. യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന് പ്രത്യേക ഹോൾഡിംഗ് ഏരിയകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ഇന്ത്യൻ റെയിൽവേ ചെയ്തുവരുന്നു.
 
SKY

(Release ID: 2085605) Visitor Counter : 34