പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഏകനാഥ് ഷിന്ദെയെയും ശ്രീ അജിത് പവാറിനെയും അഭിനന്ദിച്ചു

മഹാരാഷ്ട്രയുടെ കൂടുതല്‍ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നല്‍കി

Posted On: 05 DEC 2024 8:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ണവീസിനെ അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിന്ദെ, അജിത് പവാര്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ കൂടുതൽ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പ് നല്‍കി.
“മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ദേവേന്ദ്ര ഫഡ്ണവീസ്‌-ജിക്ക് അഭിനന്ദനങ്ങള്‍.
സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഏകനാഥ് ഷിന്ദെ-ജിക്കും ശ്രീ അജിത് പവാർ-ജിക്കും അഭിനന്ദനങ്ങള്‍.


ഈ സംഘം അനുഭവത്തിന്റെയും ചലനാത്മകതയുടെയും സമന്വയമാണ്. ഈ സംഘത്തിന്റെ കൂട്ടായ പരിശ്രമത്താലാണു മഹായുതിക്കു മഹാരാഷ്ട്രയില്‍ ചരിത്രപരമായ ജനവിധി ലഭിച്ചത്. സംസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും സദ്ഭരണം ഉറപ്പാക്കുന്നതിനും സാധ്യമായതെല്ലാം ഈ സംഘം ചെയ്യും.


മഹാരാഷ്ട്രയില്‍ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് കേന്ദ്രത്തില്‍നിന്നു സാധ്യമായ എല്ലാ പിന്തുണയും ഞാന്‍ ഉറപ്പുനല്‍കുന്നു.” - എക്സില്‍ പ്രധാനമന്ത്രി കുറിച്ചു.

 

 

-SK-

(Release ID: 2081355) Visitor Counter : 13