പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2024ലെ ജൂനിയർ ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 05 DEC 2024 10:44AM by PIB Thiruvananthpuram

2024​ലെ ജൂനിയർ ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

“ഞങ്ങളുടെ ഹോക്കി ചാമ്പ്യന്മാരെ ഓർത്ത് അഭിമാനിക്കുന്നു!

നമ്മുടെ പുരുഷ ജൂനിയർ ടീം 2024ലെ ജൂനിയർ ഏഷ്യ കപ്പ് കിരീടം നേടിയതിനാൽ ഇന്ത്യൻ ഹോക്കിക്ക് ഇത് ചരിത്ര നിമിഷമാണ്. അവരുടെ സമാനതകളില്ലാത്ത നൈപുണ്യവും അചഞ്ചലമായ ധൈര്യവും അവിശ്വസനീയമായ ഒത്തൊരുമയും ഈ വിജയത്തെ കായിക മഹത്വത്തിന്റെ ആഖ്യാനത്തിന്റെ ഭാഗമാക്കുന്നു.

യുവചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ, അവരുടെ ഭാവി ‌ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും.”- പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.

***

SK


(रिलीज़ आईडी: 2080953) आगंतुक पटल : 68
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Odia , Tamil , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Kannada