വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യൻ സിനിമയുടെ ഭാവി പരിപോഷിപ്പിക്കാൻ ലക്ഷ്യവുമായി IFFI 2024
കലാപരമായ ചലച്ചിത്ര സൃഷ്ടിയിലെയും കഥാഖ്യാനത്തിലെയും മികവ് ചലച്ചിത്ര വിദ്യാർത്ഥികള്‍ക്ക് തുറന്നുകാട്ടേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രശസ്തമായ ഈ ചലച്ചിത്രമേളയിൽ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) മുഖേന 350-ഓളം സിനിമാ-കമ്യൂണിക്കേഷൻ വിദ്യാർത്ഥികളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഭിമാനപൂര്‍വം പങ്കെടുപ്പിക്കുന്നു.
ഈ വർഷത്തെ യുവ ചലച്ചിത്രനിര്‍മാണ പരിപാടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ 67 ചലച്ചിത്ര പ്രവർത്തകര്‍ക്കൊപ്പം ഇന്ത്യയിലെ 13 പ്രശസ്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 279 യുവ ചലച്ചിത്ര പ്രവർത്തകരെയും ഒരുമിച്ച് കൊണ്ടുവരുന്നു.
ഇവര്‍ക്ക് സിനിമയുടെ ഊർജ്ജസ്വലമായ ലോകത്ത് മുഴുകാന്‍ വിവിധ പരിപാടികളിലൂടെ അതുല്യ അവസരമൊരുക്കുന്നു:
ലോകസിനിമകളുടെയും ഇന്ത്യൻ സിനിമകളുടെയും പ്രദർശനം: ഏറ്റവും പുതിയ ലോകസിനിമകളെയും ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ സിനിമകളെയും അടുത്തറിയാനുള്ള അവസരം.
മാസ്റ്റർ ക്ലാസുകളും ചർച്ചകളും: ആഗോള, ഇന്ത്യൻ ചലച്ചിത്ര പ്രവര്‍ത്തകരുമായി ഇടപഴകാന്‍ സാഹചര്യം ലഭിക്കുന്നതിലൂടെ ചലച്ചിത്ര നിർമ്മാണത്തിൻ്റെ കലയും വൈഗ്ധ്യവും സംബന്ധിച്ച് അമൂല്യമായ ഉൾക്കാഴ്ചകൾ നേടാന്‍ അവസരം.
IFFIesta സാംസ്കാരിക പരിപാടികൾ: മേളയുടെ സാംസ്കാരിക സമ്പന്നതയും കലാപരമായ സമന്വയവും അനുഭവിച്ചറിയാനുള്ള അവസരം.
ഫിലിം ബസാർ: ഫിലിം ബസാര്‍ സന്ദര്‍ശനത്തിലൂടെ വിദ്യാർത്ഥികൾക്ക് ഫിലിം ബസാറിൻ്റെ ഓരോ തലവും പരിചയപ്പെടാന്‍ അവസരം.
വരുംതലമുറയിലെ കഥാകൃത്തുക്കളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ സിനിമയുടെ ഭാവി രൂപപ്പെടുത്തുന്ന ഉപകരണങ്ങളും പ്രചോദനവും കൊണ്ട് അവരെ സജ്ജരാക്കാനുമുള്ള ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നത്. യുവസംവിധായകർക്ക് ആഗോള സിനിമാ മികവ് പരിചയപ്പെടുത്തുക മാത്രമല്ല, അവരുടേതായ തനത് ശബ്ദങ്ങളും കാഴ്ചപ്പാടുകളും മുൻനിരയിലേക്ക് കൊണ്ടുവരാനും ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു.
(Release ID: 2076722)