പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി

പോസ്റ്റഡ് ഓണ്‍: 20 NOV 2024 11:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയും ഗയാനയിലെ ജോർജ്‌ടൗണിൽ ‘ഏക് പേഡ് മാ കേ നാം’ യജ്ഞത്തിന്റെ ഭാഗമായി.  സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധതയാണിതെന്നു ശ്രീ മോദി പറഞ്ഞു.

“സുസ്ഥിരതയുടെ കാര്യത്തിൽ പങ്കിടുന്ന പ്രതിജ്ഞാബദ്ധത!

ഏറെ സവിശേഷമായ പ്രവൃത്തിയായി, ഗയാനയുടെ പ്രസിഡന്റും എന്റെ സുഹൃത്തുമായ ഡോ. ഇർഫാൻ അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഭാര്യാമാതാവിനുമൊപ്പം ചേർന്ന് ഒരു മരം നട്ട് ‘ഏക് പേഡ് മാ കേ നാം’ (അമ്മയ്ക്കായി ഒരു മരം) യജ്ഞത്തിന്റെ ഭാഗമായി. @DrMohamedIrfaa1 @presidentaligy” - എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

***

SK


( റിലീസ് ഐ.ഡി: 2075342) സന്ദര്‍ശക കൗണ്ടര്‍ : 93