വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 2

പ്രതിഭാ വൈപുല്യം കൊണ്ട് സമ്പന്നമായ IFFI 2024-ൽ ശോഭ തെളിയിക്കാൻ ഭാവിയുടെ സർഗ്ഗമനസ്സുകൾ

'യുവ ചലച്ചിത്രകാരന്മാർ: ഭാവി എന്നാൽ ഇന്ന് തന്നെ' എന്നതാണ് IFFI യുടെ പ്രമേയം

2024 നവംബർ 18 മുതൽ 26 വരെ നടക്കുന്ന 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFI) യുവ ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിതമായ "ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ" (CMOT) എന്ന വിപ്ലവകരമായ സംരംഭത്തിലൂടെ ഇന്ത്യൻ സിനിമയുടെ ഭാവി കൂടുതൽ ശോഭനമാവുകയാണ്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം "ആസാദി കാ അമൃത് മഹോത്സവ്" ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച CMOT, ചലച്ചിത്രനിർമ്മാണമേഖലയിലുള്ള രാജ്യത്തെ മികച്ച യുവപ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള മാർഗ്ഗദീപം എന്ന നിലയിൽ ശ്രദ്ധ നേടും.

ചലച്ചിത്ര നിർമ്മാണ മേഖലയിലെ 13 പ്രധാന വിഭാഗങ്ങളിലായി 100 യുവ പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ഈ വർഷത്തെ CMOT സംരംഭം വിപുലീകരിച്ചിട്ടുണ്ട്. 10 വിഭാഗങ്ങളിലായി 75 പ്രതിഭകളെ അവതരിപ്പിച്ച മുൻ പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ നിർണ്ണായകമായ മുന്നേറ്റമാണിത്.

 

നിശ്ചയദാർഢ്യം, സർഗ്ഗാത്മകത, ഗുണമേന്മ എന്നിവ കൈമുതലാക്കിയ CMOT വിഭാഗത്തിൽപ്പെട്ട അഞ്ച് മികച്ച പ്രതിഭകളെ ഈ വർഷം IFFI ആദരിക്കുന്നു:


പ്രതിഭകളും ചലച്ചിത്ര വ്യവസയത്തിലെ സ്വാധീനവും

ചിദാനന്ദ എസ്. നായിക് - കാൻസ് പുരസ്കാരം.
സുബർണ ദാസ് - TIFF, SXSW, Berlinale എന്നിവിടങ്ങളിൽ പ്രീമിയർ ചെയ്ത സംരംഭങ്ങൾ .
അക്ഷിത വോറ - പുരസ്‌ക്കാരങ്ങൾ നേടിയ സംരംഭങ്ങൾക്ക് പ്രശംസ  നേടി.
അഖിൽ ദാമോദർ ലോട്ട്‌ലിക്കർ - ഒന്നിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൃഷ്ണ ദുസാനെ - അന്താരാഷ്ട്രതലത്തിലെ വിജയങ്ങൾ

വളർന്നു വരുന്ന സർഗ്ഗാത്മകതയ്ക്ക് ഒരു വേദി

ആരംഭ ശേഷം ഇതുവരെ, അതുല്യമായ ഈ സംരംഭം ഇന്ത്യയുടെ വടക്കുകിഴക്കൻ  സംസ്ഥാനങ്ങളും ജമ്മു കാശ്മീരും ഉൾപ്പെടെ സമസ്ത കോണുകളിൽ നിന്നുള്ള  225 യുവ സർഗ്ഗാത്മക പ്രതിഭകളെ ആകർഷിച്ചു.


100 നൈസർഗ്ഗിക പ്രതിഭകളെ കണ്ടെത്തുന്നു

ഈ വർഷം, ഒറീസ്സ, അരുണാചൽ പ്രദേശ്, ത്രിപുര, ഝാർഖണ്ഡ്, മേഘാലയ, മിസോറാം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ  & നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ സമസ്ത കോണുകളിൽ നിന്നും ചലച്ചിത്ര നിർമ്മാണ മേഖലയിലെ 13 പ്രധാന വിഭാഗങ്ങളിലായി 1,070 എൻട്രികളോടെ CMOT മികച്ച പ്രതികരണം നേടി. ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ചത് സംവിധാന വിഭാഗത്തിലാണ്. തൊട്ടുപിന്നിൽ ഹെയർ & മേക്കപ്പ്, ഛായാഗ്രഹണം തുടങ്ങിയവയുണ്ട്.

 ചലച്ചിത്ര നിർമ്മാണ മേഖലയിലെ വിപുലീകൃതമായ വിഭാഗങ്ങൾ

പുതുതായി അവതരിപ്പിച്ച വോയ്‌സ് ഓവർ/ഡബ്ബിംഗ് വിഭാഗവും ഹെയർ & മേക്കപ്പ് വിഭാഗവും ഉൾപ്പെടെ 13 ചലനാത്മക ചലച്ചിത്ര നിർമ്മാണ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് CMOT 2024 അതിൻ്റെ ചക്രവാളങ്ങൾ വിശാലമാക്കുന്നു. ഇനിപ്പറയുന്ന വിഭാഗങ്ങളാണ് ഇത്തവണ ഇതിൽ ഉൾക്കൊള്ളുന്നത്:

  • സംവിധാനം
  • അഭിനയം
  • ഛായാഗ്രഹണം
  • ചിത്രസംയോജനവും സബ്‌ടൈറ്റിലിങ്ങും
  • തിരക്കഥാകൃത്ത്
  • പിന്നണി ആലാപനം
  • സംഗീതം
  • വസ്ത്രാലങ്കാരം
  • കലാസംവിധാനം
  • ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ (VFX), ഓഗ്മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR)
  • ഹെയർ & മേക്കപ്പ്
  • ശബ്ദലേഖനം
  • വോയ്‌സ് ഓവർ/ഡബ്ബിംഗ്

ഉജ്ജ്വലവ്യക്തിത്വങ്ങൾ നയിക്കുന്ന മാസ്റ്റർക്ലാസുകൾ:

ഈ വർഷത്തെ CMOT സംരംഭം വ്യവസായ പ്രമുഖരും രാജ്യാന്തര വിദഗ്ധരും നയിക്കുന്ന സവിശേഷമായാ മാസ്റ്റർക്ലാസുകളിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഈ സെഷനുകൾ അഭിനയം, പിച്ചിംഗ്, രചന, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയുൾപ്പെടെയുള്ള ചലച്ചിത്രനിർമ്മാണ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങൾഉൾക്കൊള്ളുന്നു. ഇനിപ്പറയുന്ന പ്രമേയങ്ങളാണ് ഉൾപ്പെടുന്നത്:

ഇന്ത്യയിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ഛബ്ര നയിക്കുന്ന മാസ്റ്ററിങ് ദി ആർട്ട് ഓഫ് ആക്ടിങ് : എ ഗൈഡ് റ്റു ക്രാഫ്റ്റിങ് ഓതെന്റിക് പെർഫോമൻസ്

  • ദി സ്റ്റോറി ഇങ്കിൻ്റെ സ്ഥാപകൻ സിദ്ധാർത്ഥ് ജെയിൻ നയിക്കുന്ന ദി ആർട്ട് ഓഫ് പിച്ചിംഗ്: ക്രാഫ്റ്റിങ് ദി പെർഫക്ട് പിച്ച് ഫോർ പ്രൊഡ്യൂസേഴ്‌സ്, ഡിസ്‌ട്രി ബ്യുട്ടെഴ്സ്, ഇൻവെസ്റ്റേഴ്‌സ്
  • ബ്രിഡ്ജ് പോസ്റ്റ് വർക്ക്സിലെ (ഓൺലൈൻ) പ്രശസ്ത കളറിസ്റ്റായ പൃഥ്വി ബുദ്ധവരാപ്പു നയിക്കുന്ന
  • ക്രാഫ്റ്റിംഗ് സിനിമാറ്റിക് ഹാർമണി: ദി ആർട്ട് ഓഫ് ഡിഐ ആൻഡ് കളർ ഗ്രേഡിംഗ് അക്രോസ്സ്  ഫിലിം ഡിസിപ്ലിൻസ്.
  • പ്രശസ്ത തിരക്കഥാകൃത്ത് ചാരുദത്ത് ആചാര്യ നയിക്കുന്ന ദി  റൈറ്റേഴ്‌സ് പ്രോസസ്സ്: ഫ്രം റീസേർച്ച് റ്റു റൈറ്റിംഗ് വിഷ്വലി
  • എ ലിറ്റിൽ അനാർക്കി ഫിലിംസിൻ്റെ സ്ഥാപകനായ കോവൽ ഭാട്ടിയ നയിക്കുന്ന പാത്ത് വെയ്‌സ് റ്റു ഗ്ലോബൽ റെക്കഗ്നിഷൻ: നാവിഗേറ്റിംഗ് ഇൻ്റർനാഷണൽ മാർക്കറ്റ്സ് ആൻഡ് ലാബ്സ് റ്റു ഇൻഡിപെൻഡൻ്റ് ഫിലിം മേക്കഴ്സ്
  • YRF സ്റ്റുഡിയോയിലെ ചലച്ചിത്ര നിർമ്മാതാവായ സെയ്ഫ് അക്തർ നയിക്കുന്ന റിയൽ ടു റീൽ: ക്രാഫ്റ്റ് ആൻഡ് സ്കോപ്പ് ഓഫ് ഡോക്യുമെൻ്ററി ഫിലിം മേക്കിംഗ്


48 ഔർ ഫിലിം മേക്കിങ്  ചലഞ്ച്: പങ്കെടുക്കുന്നവർ, 20 അംഗങ്ങളുള്ള അഞ്ച് ടീമുകളായി തിരിഞ്ഞ്, 48 മണിക്കൂറിനുള്ളിൽ "സാങ്കേതികാനന്തര കാലത്തെ ബന്ധങ്ങൾ" എന്ന വിഷയത്തിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കണം. 2024 നവംബർ 21 മുതൽ 23 വരെ പനാജിയുടെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിൽ ചലഞ്ച് നടക്കും.

മികച്ച സിനിമകൾ ചലച്ചിത്രോത്സവ വേദിയിൽ പ്രദർശിപ്പിക്കുകയും ഗ്രേറ്റ് ഗ്രാൻഡ് ജൂറി വിലയിരുത്തുകയും വിവിധ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങൾ നൽകുകയും ചെയ്യും.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട്സ് ഇൻ്റർനാഷണലുമായി സഹകരിച്ചാണ് ഫിലിം മേക്കിംഗ് ചലഞ്ച് സംഘടിപ്പിക്കുന്നത്

ടാലൻ്റ് ക്യാമ്പ്:

പങ്കെടുക്കുന്നവർക്ക് അവരുടെ പ്രതിഭ മെച്ചപ്പെടുത്താനും റോയ് കപൂർ ഫിലിംസ്, ബ്രിഡ്ജ് പോസ്റ്റ് വർക്കുകൾ, വീ ആർ യുവ, മുകേഷ് ഛബ്ര കാസ്റ്റിംഗ് കമ്പനി, ദി സ്റ്റോറി ഇങ്ക് തുടങ്ങിയ  11-ലധികം പ്രമുഖ മീഡിയ, എൻ്റർടൈൻമെൻ്റ് കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനുമുള്ള പ്രത്യേക അവസരം.

IFFI, ഫിലിം ബസാർ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ:

പ്രതിനിധികൾ  55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI)  ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയിലെ പ്രമുഖ സിനിമാ വിപണിയായ ഫിലിം ബസാർ സന്ദർശിക്കുകയും ചെയ്യും. 2024 നവംബർ 24-നുള്ള, ഫിലിം ബസാറിൻ്റെ ഒരു ഗൈഡഡ് ടൂർ സിനിമാ ബിസിനസ് സംബന്ധമായ ഉൾക്കാഴ്‌ചകൾ പ്രദാനം ചെയ്യും. വ്യത്യസ്ത ചലച്ചിത്രങ്ങളുടെ പ്രദർശനങ്ങളാൽ മേള സമ്പന്നമാകും.

SKY

**

iffi reel

(Release ID: 2074006) Visitor Counter : 15