പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. നവീൻചന്ദ്ര രാംഗൂലവുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു
ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ഡോ രാംഗൂലത്തെ ക്ഷണിച്ചു
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സവിശേഷവും അതുല്യവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു
Posted On:
11 NOV 2024 9:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. നവീൻചന്ദ്ര രാംഗൂലവുമായി സംസാരിക്കുകയും പൊതു തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ഭരണ കാലയളവിൽ അദ്ദേഹത്തിന് വിജയം ആശംസിച്ച പ്രധാനമന്ത്രി, മൗറീഷ്യസിലെ സൗഹൃദമനോഭാവമുള്ള ജനതയുടെ സമൃദ്ധിക്കും ക്ഷേമത്തിനും പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡോ രാംഗൂലവും രാഷ്ട്രപിതാവ് സർ സീവൂസാഗർ രാംഗൂലവും വർഷങ്ങളായി നൽകിയ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.
കഴിവതും നേരത്തെ ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം നിയുക്ത പ്രധാനമന്ത്രി രാംഗൂലം സ്വീകരിച്ചു.
സവിശേഷവും അതുല്യവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
(Release ID: 2072671)
Visitor Counter : 14