പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ എൽ കെ അദ്വാനിജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു

Posted On: 08 NOV 2024 8:50PM by PIB Thiruvananthpuram

ശ്രീ എൽ കെ അദ്വാനിയുടെ ജന്മദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ച ഇന്ത്യയിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണു ശ്രീ എൽ കെ അദ്വാനിജിയെന്നു പ്രധാനമന്ത്രി പരാമർശിച്ചു.

ശ്രീ എൽ കെ അദ്വാനിജിയുടെ വസതിയിലെത്തിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നു.

“ശ്രീ എൽ കെ അദ്വാനിജിക്കു ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാഷ്ട്രത്തിനു നൽകിയ മികച്ച സേവനത്തിന് അദ്ദേഹത്തിനു ഭാരതരത്നം ലഭിച്ചു എന്നതിനാൽ ഈ വർഷം കൂടുതൽ സവിശേഷമാണ്. ഇന്ത്യയിൽ ഏറ്റവുമധിക്കം ആദരിക്കപ്പെടുന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ അദ്ദേഹം, ഇന്ത്യയുടെ വികസനത്തിനായി സ്വയം സമർപ്പിച്ചു. ബുദ്ധിശക്തിയുടെയും ശ്രേഷ്ഠമായ ഉൾക്കാഴ്ചകളുടെയും പേരിൽ അദ്ദേഹം എല്ലായ്പോഴും ബഹുമാനിക്കപ്പെടുന്നു. വർഷങ്ങളോളം അദ്ദേഹത്തിന്റെ മാർഗദർശനം ലഭിക്കുന്നതിനുള്ള ഭാഗ്യം എനിക്കുണ്ടായി.  അദ്ദേഹത്തിന്റെ സുദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർഥിക്കുന്നു. അദ്വാനിജിയുടെ വസതിയിലെത്തി ജന്മദിനാശംസകൾ നേർന്നു.” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

Best wishes to Shri LK Advani Ji on his birthday. This year is even more special because he was conferred the Bharat Ratna for his outstanding service to our nation. Among India's most admired statesmen, he has devoted himself to furthering India's development. He has always been…

— Narendra Modi (@narendramodi) November 8, 2024

 

അദ്വാനിജിയുടെ വസതിയിലെത്തി ജന്മദിനാശംസകൾ നേർന്നു.”."

 

Went to Advani Ji's residence and wished him on his birthday. pic.twitter.com/eXU4mAn6gB

— Narendra Modi (@narendramodi) November 8, 2024

 

***

NK


(Release ID: 2071901) Visitor Counter : 24