വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഓസ്‌കാര്‍ 2024-ല്‍ തത്സമയ ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിൽ യോഗ്യത നേടി എഫ്‌ടിഐഐ വിദ്യാർത്ഥിയുടെ ചിത്രം "സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ”

എഫ്‌ടിഐഐ നിർമിച്ച ചിത്രത്തിന് 2024 കാന്‍ ചലച്ചിത്രമേളയില്‍  ലാ സിനെഫ്  നേട്ടം; ചിത്രം 96-ാമത് അക്കാദമി പുരസ്കാരത്തിനായി മത്സരിക്കും

Posted On: 04 NOV 2024 5:55PM by PIB Thiruvananthpuram

 

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്‌ടിഐഐ) വിദ്യാര്‍ത്ഥിയുടെ ചിത്രം "സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ" തത്സമയ ആക്ഷൻ ഹ്രസ്വചിത്ര വിഭാഗത്തിൽ 2024 ലെ ഓസ്‌കാര്‍ പുരസ്കാരങ്ങള്‍ക്കായി മത്സരിക്കാന്‍ യോഗ്യത നേടി.

ഇന്ത്യൻ നാടോടിക്കഥകളുടെയും പാരമ്പര്യങ്ങളുടെയും പ്രചോദനമുള്‍ക്കൊണ്ട് എഫ്‌ടിഐഐ വിദ്യാർത്ഥി ചിദാനന്ദ എസ് നായിക് സംവിധാനം ചെയ്ത ഈ കന്നഡ ഹ്രസ്വചിത്രം

ഈ വര്‍ഷം ആദ്യം  കാൻ ചലച്ചിത്രമേളയിലെ  ലാ സിനെഫ്   വിഭാഗത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയതിലൂടെ ആഗോള അംഗീകാരം നേടിയിരുന്നു.

ഉജ്ജ്വലമായ കഥപറച്ചിലിനും മികച്ച സംവിധാനത്തിനും കാനിലെ  ലാ സിനെഫ്   ജൂറി ചിത്രത്തെ പ്രശംസിച്ചു. പൂർണ്ണമായും രാത്രിയിൽ ചിത്രീകരിച്ച ‘സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ’ ഇന്ത്യൻ ഭൂമികയുടെ ഹൃദ്യതയില്‍ മുഴുകാനും അതിൻ്റെ തനത് സംസ്കാരവും അന്തരീക്ഷവുമായി ഇടപഴകാനും കാഴ്ചക്കാരെ ക്ഷണിക്കുന്നു. ആളുകൾ തമ്മില്‍ ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളും അവരുടെ ജീവിതഗാഥയുടെ മാന്ത്രികതയും പ്രതിപാദിക്കുന്ന ചിത്രം പ്രദേശത്തിൻ്റെ ഭംഗി ആഘോഷിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങള്‍ക്കൊപ്പം പരമ്പരാഗത ആഖ്യാന ഘടകങ്ങളെ കലാപരമായി സംയോജിപ്പിച്ചാണ് ശ്രീ നായിക്ക് സംവിധാനിച്ചിരിക്കുന്നത്.

ബെംഗലൂരു രാജ്യാന്തര ഹ്രസ്വചിത്രമേളയിലെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ചലച്ചിത്രമേളകളില്‍ സ്വീകാര്യത നേടിയ ‘സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ’ ലോകത്തിലെ മികച്ച ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാനൊരുങ്ങുകയാണ്. ലോകമെങ്ങുമുള്ള അക്കാദമി അംഗങ്ങൾക്കും പ്രേക്ഷകർക്കും മുന്നില്‍ ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യത്തിൻ്റെ സാര്‍വത്രിക ശക്തി പ്രകടമാക്കുന്ന പ്രത്യേക പ്രദര്‍ശനങ്ങള്‍, മാധ്യമങ്ങളിലെ അവസരങ്ങള്‍, ചോദ്യോത്തര പരിപാടികൾ തുടങ്ങിയവ ചിത്രത്തിനായുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.  അംഗീകാരങ്ങൾക്കപ്പുറം ആഗോളതലത്തിൽ പ്രേക്ഷകരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന സാർവത്രിക പ്രമേയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിലും കഥപറച്ചിലിലും ഇടപഴകാന്‍ കാഴ്ചക്കാരെ ക്ഷണിക്കുകയാണ്  ‘സണ്‍ഫ്ലവേഴ്സ് വേര്‍ ദി ഫസ്റ്റ് വണ്‍സ് ടു നോ.’

 


(Release ID: 2070761) Visitor Counter : 14