പ്രധാനമന്ത്രിയുടെ ഓഫീസ്
കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു
ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയില്ല. കാനഡ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
04 NOV 2024 8:33PM by PIB Thiruvananthpuram
ഇന്ത്യൻ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനൊപ്പം കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ ഉറച്ച തീരുമാനത്തിന് ഊന്നൽ നൽകി, കനേഡിയൻ ഗവൺമെൻ്റിൻ്റെ നീതിയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു:
"കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങൾ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തുകയില്ല. കാനഡ സർക്കാർ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു."
***
--NK--
(रिलीज़ आईडी: 2070743)
आगंतुक पटल : 72
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada