ആഭ്യന്തരകാര്യ മന്ത്രാലയം
ബ്രസീലിലെ ബെലേമിൽ നടന്ന ജി-20 ഡിആർആർഡബ്ല്യുജി മന്ത്രിതല യോഗത്തിൽ ഉന്നത ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു.
Posted On:
02 NOV 2024 10:00AM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം, 2024 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ബ്രസീലിലെ ബെലേമിൽ നടന്ന G-20 ദുരന്ത അപകട സാധ്യത ലഘുകരണ പ്രവർത്തന സമിതി/ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പ് (DRRWG) മന്ത്രിതല യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ സജീവ പങ്കാളിത്തത്തോടെ,ദുരന്ത അപകട സാധ്യത ലഘുകരണം (ഡിആർആർ) സംബന്ധിച്ച ആദ്യ മന്ത്രിതല പ്രഖ്യാപനത്തിന് അന്തിമരൂപം നൽകുന്നതിന് സമവായത്തിലെത്തി. വിവിധ മന്ത്രിതല സെഷനുകളിൽ, ഡോ. പി.കെ. മിശ്ര, ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിലും ദുരന്ത പ്രതികരണ ധനസഹായം ഉയർത്തുന്നതിലും ഇന്ത്യാ ഗവൺമെൻ്റ് കൈവരിച്ച പുരോഗതി പങ്കുവെച്ചു.
ഡിആർആർഡബ്ല്യുജിയുടെ അഞ്ച് മുൻഗണനകളിൽ ദുരന്ത അപകട സാധ്യത ലഘുകരണം (ഡിആർആർ) സംബന്ധിച്ച ഇന്ത്യയുടെ മുൻകരുതൽ സമീപനം ഡോ. പി കെ മിശ്ര ഊന്നിപ്പറഞ്ഞു. മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതികരണ ധനസഹായം, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ , വീണ്ടെടുക്കൽ ശേഷി,എന്നീ മുൻഗണനകൾ ജി 20 യുടെ അധ്യക്ഷ പദവി ഇന്ത്യ വഹിക്കുന്ന കാലത്ത് ഇന്ത്യ മുന്നോട്ട് വെച്ചതാണ് . ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ , ദുരന്ത പുനരുജീവന ശേഷി അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യം ( Coalition for Disaster Resilence Infrastructure -CDRI) എന്ന പ്രധാനമന്ത്രിയുടെ ആഗോള സംരംഭത്തിന്റെ ആശയം അദ്ദേഹം പങ്കുവെച്ചു.ഇതിൽ ഇപ്പോൾ 40 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും അംഗങ്ങളായുണ്ട്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സെൻഡായി ചട്ടക്കൂടിനോടുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ആഗോളതലത്തിൽ ദുരന്ത പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിജ്ഞാന പങ്കിടൽ, സാങ്കേതിക കൈമാറ്റം, സുസ്ഥിര വികസനം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ബ്രസീലിലെയും ദക്ഷിണാഫ്രിക്കയിലെയും മന്ത്രിമാരുമായുള്ള ട്രോയിക്ക യോഗത്തിൽ ഇന്ത്യൻ പ്രതിനിധികളും പങ്കെടുത്തു.കൂടാതെ ആതിഥേയ രാജ്യമായ ബ്രസീലിന്റെയും ജപ്പാൻ, നോർവേ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായും ക്ഷണിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.
കടുത്ത ചൂടിനെക്കുറിച്ചുള്ള യുഎൻഎസ്ജിയുടെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി പരമ്പരാഗത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുൾപ്പെടെയുള്ള ഇന്ത്യയുടെ അനുഭവങ്ങളും സ്വീകരിച്ച നടപടികളും പങ്കു വെച്ചു.
2023-ൽ G20 അധ്യക്ഷ പദവി വഹിക്കവേ, ഇന്ത്യയുടെ മുൻകൈയിലാണ് ആദ്യത്തെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിതമായത്. ഈ സമിതിയുടെ തുടർച്ചയ്ക്കും അത് മന്ത്രിതലത്തിലേക്ക് ഉയർത്തുകയും ചെയ്ത ബ്രസീലിനെ അഭിനന്ദിച്ച ഡോ. മിശ്ര, അടുത്ത വർഷം അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ വർക്കിംഗ് ഗ്രൂപ്പ് പ്രവർത്തനത്തിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
ഇന്ത്യയുടെ പങ്കാളിത്തം, ആഗോള ദുരന്ത ലഘൂകരണ ശ്രമങ്ങളിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിനെയും സുരക്ഷിതവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയെയും എടുത്തു കാട്ടുന്നു
*********************************
(Release ID: 2070314)
Visitor Counter : 16
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada