രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനില്‍ കൊണാർക് ചക്രങ്ങളുടെ പകർപ്പുകള്‍
Posted On:
29 OCT 2024 7:45PM by PIB Thiruvananthpuram
മണൽക്കല്ലിൽ നിർമിച്ച കൊണാർക് ചക്രങ്ങളുടെ നാല് പകർപ്പുകൾ രാഷ്ട്രപതിഭവനിലെ സാംസ്കാരിക കേന്ദ്രത്തിലും അമൃത് ഉദ്യാനിലും സ്ഥാപിച്ചു. സന്ദർശകർക്കിടയിൽ രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് കൊണാർക്ക് ചക്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രപതി ഭവനിൽ പരമ്പരാഗതവും സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ സംരംഭം.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കൊണാർക്ക് സൂര്യക്ഷേത്രം ഒഡീഷയിലെ ക്ഷേത്ര വാസ്തുവിദ്യയുടെ പരിപൂര്‍ണതയാണ്. സൂര്യദേവനെ വഹിക്കുന്ന ഭീമാകാരമായ രഥത്തിൻ്റെ ആകൃതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ പ്രതീകമാണ് കൊണാർക്ക് ചക്രങ്ങൾ.
(Release ID: 2069460)
Visitor Counter : 9