പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തൊഴില്‍ മേളയ്ക്ക് കീഴില്‍ ഗവണ്‍മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ ഒകേ്ടാബര്‍ 29 ന് പ്രധാനമന്ത്രി വിതരണം ചെയ്യും

प्रविष्टि तिथि: 28 OCT 2024 1:05PM by PIB Thiruvananthpuram

പുതുതായി നിയമിതരായ യുവജനങ്ങള്‍ക്കുള്ള 51,000-ത്തിലധികം നിയമന പത്രങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബര്‍ 29 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്യും. ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് തൊഴില്‍ മേള ഉയര്‍ത്തിക്കാട്ടുന്നത്. രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതിന് അര്‍ത്ഥപൂര്‍ണ്ണമായ അവസരങ്ങള്‍ നല്‍കി ഇത് യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യും.
രാജ്യത്തിലങ്ങളോമിങ്ങോളം 40 കേന്ദ്രങ്ങളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും. ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്റിന്റെ റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പുതിയതായി നിയമിതരായവര്‍ പ്രവേശിക്കും.
ഐ.ജി.ഒ.ടി കര്‍മ്മയോഗി പോര്‍ട്ടലില്‍ ലഭ്യമായ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മയോഗി പ്രാരംഭ് വഴി പുതുതായി നിയമിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിസ്ഥാന പരിശീലനം നേടാനുള്ള അവസരം ലഭിക്കും. ഇവിടെ ലഭ്യമായിട്ടുള്ള 1400 ലധികം ഇ-പഠന കോഴ്‌സുകള്‍ നിയമിതരാകുന്നവരെ തങ്ങളുടെ പങ്ക് ഫലപ്രദമായി നിര്‍വഹിക്കുന്നതിനും ഒരു വികിസത ഭാരതം കെട്ടിപ്പെടുക്കുന്നതിനും വേണ്ട വൈദഗ്ധ്യത്തോടെ സജ്ജമാക്കുകയും ചെയ്യും.

***

NK


(रिलीज़ आईडी: 2068832) आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu