പ്രധാനമന്ത്രിയുടെ ഓഫീസ്
സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണു ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസ്: പ്രധാനമന്ത്രി
प्रविष्टि तिथि:
21 OCT 2024 8:07PM by PIB Thiruvananthpuram
സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണു ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസ് എന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ നടത്തിയ യാത്രയിൽ ശ്രീ മോദി ആഹ്ലാദം പ്രകടിപ്പിച്ചു.
“ഹരിത ഹൈഡ്രജൻ ഇന്ധനസെൽ ബസിൽ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേയ്ക്കു യാത്ര ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. സുസ്ഥിരത വർധിപ്പിക്കുന്നതിനും വരുംതലമുറകളുടെ ഹരിതഭാവിക്കു സംഭാവനയേകുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരമൊരു ബസ്. @tsheringtobgay” - പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചു.
***
SK
(रिलीज़ आईडी: 2066873)
आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Urdu
,
English
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada