വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ജീവനക്കാർക്ക് ഓൺലൈൻ പഠനം സുഗമമാക്കാന്‍ iGOT ലാബ് സജ്ജീകരിക്കാനൊരുങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

Posted On: 15 OCT 2024 6:11PM by PIB Thiruvananthpuram

ന്യൂ ഡൽഹി :15 ഒക്ടോബർ 2024

 
മന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും ഓൺലൈൻ പഠനം സുഗമമാക്കുന്നതിന് iGOT ലാബ് സ്ഥാപിക്കാൻ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ.മുരുകൻ നിർദ്ദേശിച്ചു. മന്ത്രാലയത്തിൻ്റെ വാർഷിക ശേഷി വികസന കലണ്ടറിൻ്റെയും iGOT പോർട്ടലില്‍ ജീവനക്കാരെ ചേര്‍ക്കുന്നതിന്റെയും നിലവിലെ സ്ഥിതി സമഗ്രമായി അവലോകനം ചെയ്തതിന് പിന്നാലെയാണ് ഈ സംരംഭം.  
 
മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരെയും ഒക്ടോബർ 19-നകം iGOT പോർട്ടലിൽ ചേര്‍ക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജുവും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ കേന്ദ്രസഹമന്ത്രി ഡോ. മുരുകൻ നിർദ്ദേശിച്ചു. തൊഴിലാളികളുടെ തൊഴില്‍പരമായ കഴിവുകൾ വർധിപ്പിക്കുന്നതിന് ബജറ്റ് നിര്‍വഹണം, ലിംഗ സംവേദനക്ഷമത, നേതൃത്വപാടവം,  കൂട്ടായ്മ രൂപീകരണം എന്നിവയുൾപ്പെടെ 16 കോഴ്സുകൾ തിരഞ്ഞെടുക്കാൻ മന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്.  
 

പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ പാദത്തിലും ഏറ്റവും കൂടുതൽ കോഴ്സുകൾ പൂർത്തിയാക്കുന്ന ജീവനക്കാരെ അനുമോദിക്കാനും മന്ത്രാലയം തീരുമാനിച്ചു. കൂടാതെ മന്ത്രാലയത്തിൻ്റെ പാഠ്യപദ്ധതിയുടെയും വകുപ്പുതല ആസൂത്രണങ്ങളുടെയും ഫലപ്രദമായ ആശയവിനിമയം എല്ലാ മാധ്യമ യൂണിറ്റുകളിലും നടത്തുന്നതിന് ഒരു ശിൽപശാല സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
 
പരാതികളും വിവരാവകാശ അപേക്ഷകളും മന്ത്രാലയം കൈകാര്യം ചെയ്യുന്നത് അവലോകനം ചെയ്ത മന്ത്രി സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് എല്ലാ കേസുകളും സമയബന്ധിതമായി പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
 

(Release ID: 2065201) Visitor Counter : 32