വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ടത്തിലെ ചാനലുകളുടെ മൂന്നാം ബാച്ചിൻ്റെ ഇ-ലേലത്തിനായി അപേക്ഷ ക്ഷണിച്ചു.

Posted On: 15 OCT 2024 4:49PM by PIB Thiruvananthpuram

ന്യൂ ഡൽഹി :15 ഒക്ടോബർ 2024

രാജ്യത്തെ 234 നഗരങ്ങളിൽ പുതുതായി 730 സ്വകാര്യ റേഡിയോ ചാനലുകൾ ആരംഭിക്കുന്നതിന്, തല്പരായ കക്ഷികളിൽ നിന്നും സ്വകാര്യ എഫ്എം റേഡിയോ ചാനലുകളുടെ മൂന്നാം ഘട്ടത്തിലെ മൂന്നാം ബാച്ചിൻ്റെ ഇ-ലേലത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഈ നഗരങ്ങളിലെ എഫ്എം ചാനലുകളുടെ വാർഷിക ലൈസൻസ് ഫീസ്, ജിഎസ്ടി ഒഴിവാക്കി മൊത്ത വരുമാനത്തിൻ്റെ 4% ആയി ഈടാക്കും. ഈ നഗരങ്ങളിലെ ചാനലുകളുടെ ലേലത്തിനുള്ള കരുതൽ വില ട്രായിയുടെ (TRAI) 2022-ലെ ശുപാർശ അനുസരിച്ചുള്ളതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 18, 2024 ആണ്.

പൂർണമായ വിവരങ്ങളും എഫ് എം ഘട്ടം-III നയ മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം കാണാൻ ഇവിടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


(Release ID: 2065023) Visitor Counter : 42