പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന

Posted On: 10 OCT 2024 5:42PM by PIB Thiruvananthpuram

ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ  നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ, 

1992-ൽ സ്ഥാപിതമായതു മുതൽ ആസിയാൻ-ഇന്ത്യ ബന്ധങ്ങളെ മുന്നോട്ടു നയിച്ച അടിസ്ഥാന തത്വങ്ങൾ, പരസ്പരം പങ്കിട്ട മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, ആസിയാൻ-ഇന്ത്യ അനുസ്മരണ ഉച്ചകോടി (2012) ലെ ദർശനം , ആസിയാൻ-ഇന്ത്യ ബന്ധത്തിന്റെ   25-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസിയാൻ-ഇന്ത്യ സ്മാരക ഉച്ചകോടിയുടെ ഡൽഹി പ്രഖ്യാപനം (2018) , ഇൻഡോ പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയിലെ സഹകരണം സംബന്ധിച്ച   ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന (2021), ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന (2022), സമുദ്ര സഹകരണത്തെക്കുറിച്ചുള്ള ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന (2023), പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ആസിയാൻ-ഇന്ത്യ  നേതാക്കളുടെ സംയുക്ത പ്രസ്താവന (2023); എന്നിവ ഉൾപ്പെടെയുള്ള കാഴ്ചപ്പാടുകളാൽ  നയിക്കപ്പെടുന്ന, ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നു.

ഡിജിറ്റൽ പരിവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിലും പൊതുസേവന വിതരണത്തിൽ ഉൾപ്പെടുത്തൽ, കാര്യക്ഷമത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ  (ഡി പി ഐ) ൻ്റെ പ്രധാന പങ്ക് തിരിച്ചറിയൽ; വ്യക്തികൾ, സമൂഹങ്ങൾ  വ്യവസായങ്ങൾ, സംഘടനകൾ, രാജ്യങ്ങൾ എന്നിവയെ വ്യത്യസ്‌ത ആഭ്യന്തര, അന്തർദേശീയ സന്ദർഭങ്ങൾ കണക്കിലെടുത്ത് ബന്ധിപ്പിക്കൽ;

മേഖലയിൽ നിലവിലുള്ള ഡിജിറ്റൽ വിഭജനം നികത്തുന്നതിനും മേഖലയുടെ സാമ്പത്തിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സമഗ്രവും സുസ്ഥിരവുമായ വികസനത്തിൻ്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയ്ക്ക് ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾ സാധ്യമാക്കാൻ കഴിയുമെന്ന് തിരിച്ചറിയൽ;

ആസിയാൻ ഡിജിറ്റൽ മാസ്റ്റർപ്ലാൻ 2025 (എ ഡി എം  2025) നടപ്പാക്കുന്നതിനും   ആസിയാൻ-ഇന്ത്യ ഡിജിറ്റൽ വർക്ക് പ്ലാനുകളിലൂടെ  തുടർച്ചയായ അറിവ് പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ, സി ൽ എം വി  (കംബോഡിയ, ലാവോസ്, മ്യാൻമർ & വിയറ്റ്നാം) രാജ്യങ്ങളിൽ സോഫ്റ്റ്‌വെയർ വികസനത്തിലും പരിശീലനത്തിനുമായി മികവിന്റെ  കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള  സഹകരണ പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകിയ ശ്രദ്ധേയമായ നേട്ടങ്ങളെയും അഭിനന്ദിക്കുന്നു.

 സാമൂഹികവും സാമ്പത്തികവുമായി  ഗണ്യമായ നേട്ടങ്ങൾക്ക് ഇടയാക്കിയ  ഡി പി ഐ  സംരംഭങ്ങൾ  വിജയകരമായി  വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യ കൈവരിച്ച നേതൃത്വത്തെയും കാര്യമായ മുന്നേറ്റങ്ങളെയും അംഗീകരിക്കുന്നു;

ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045 ൻ്റെ പൊതു ലക്ഷ്യങ്ങൾക്ക് അനുസൃതമായി, 2030-ഓടെ ഡിജിറ്റൽ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് തടസ്സങ്ങളില്ലാത്ത പരിവർത്തനം സുഗമമാക്കുന്നതിന്, ആസിയാനിലുടനീളം ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാൻ ലക്ഷ്യമിടുന്ന, എ ഡി എം  2025 ൻ്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള, ആസിയാൻ ഡിജിറ്റൽ മാസ്റ്റർപ്ലാൻ 2026-2030 (എ ഡി എം  2030) ൻ്റെ വികസനം അംഗീകരിക്കുന്നു


ആസിയാൻ രാജ്യങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഭാവിക്കായി ആസിയാൻ-ഇന്ത്യ ഫണ്ട് രൂപീകരിച്ചതിന് ഇന്ത്യയെ അഭിനന്ദിക്കുന്നു;

ഈ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇതിനാൽ പ്രഖ്യാപിക്കുന്നു: -


1. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ

1.1 മേഖലയിലുടനീളമുള്ള ഡി പി ഐ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഡി പി ഐ യുടെ വികസനം, നടപ്പാക്കൽ, ഭരണം എന്നിവയിലെ അറിവും അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും പങ്കിടുന്നതിന് ആസിയാൻ അംഗരാജ്യങ്ങളുടെയും ഇന്ത്യയുടെയും പരസ്പര സമ്മതത്തോടെ സഹകരണത്തിനുള്ള അവസരങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു. ;

1.2  പ്രാദേശിക വികസനത്തിനും ഏകീകരണത്തിനുമായി ഡി പി ഐ യെ സ്വാധീനിക്കുന്ന സംയുക്ത സംരംഭങ്ങൾക്കും പദ്ധതികൾക്കുമുള്ള സാധ്യതകൾ ഞങ്ങൾ തിരിച്ചറിയുന്നു;

1.3 വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ പ്രവർത്തനം തുടങ്ങിയ വൈവിധ്യമാർന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് മേഖലയിലുടനീളം  ഡി പി ഐ യെ സ്വാധീനിക്കുന്നതിനുള്ള സഹകരണം ഞങ്ങൾ തേടും.

2. സാമ്പത്തിക സാങ്കേതികവിദ്യ

2.1 ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തത്തിൻ്റെ സുപ്രധാന ചാലകങ്ങളായി ഫിനാൻഷ്യൽ ടെക്നോളജിയും (ഫിൻടെക്) നവീകരണവും ഞങ്ങൾ തിരിച്ചറിയുന്നു:

2.2 ഞങ്ങൾ ലക്ഷ്യമിടുന്നത്:

എ. ഇന്ത്യയിലും ആസിയാനിലും ഡിജിറ്റൽ സേവന വിതരണം സാധ്യമാക്കുന്ന നൂതന ഡിജിറ്റൽ പരിഹാരങ്ങളിലൂടെ  ആസിയാനിലെയും ഇന്ത്യയിലെയും പേയ്‌മെൻ്റ് സംവിധാനങ്ങൾ തമ്മിലുള്ള അതിർത്തി കടന്നുള്ള ബന്ധങ്ങളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക.

ബി. ഫിൻടെക് നവീകരണങ്ങൾക്കായി ദേശീയ ഏജൻസികൾ തമ്മിലുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്യുക, ഡിജിറ്റൽ സാമ്പത്തിക പരിഹാരങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സാധ്യതകളെ പിന്തുണയ്ക്കുക.

3. സൈബർ സുരക്ഷ

3.1 സൈബർ സുരക്ഷയിലെ സഹകരണം ഞങ്ങളുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ നിർണായക ഭാഗമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

3.2 ആസിയാൻ ഇന്ത്യ ട്രാക്ക് 1 സൈബർ പോളിസി സംഭാഷണത്തിന്റെ  സ്ഥാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഈ വർഷം ഒക്ടോബറിൽ അതിൻ്റെ ആദ്യ മീറ്റിംഗിനായി കാത്തിരിക്കുന്നു;

3.3 ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഞങ്ങളുടെ സൈബർ സുരക്ഷാ സഹകരണം വിപുലീകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.  ക്രമേണ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് ഞങ്ങൾ നീങ്ങുമ്പോൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും   സേവനങ്ങളുടെയും സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും;

4. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ )

4.1 എ ഐ പുരോഗതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് എ ഐ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും ഫലപ്രദമായും ഉത്തരവാദിത്തത്തോടെയും പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അറിവ്, കഴിവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, റിസ്ക് മാനേജ്മെൻ്റ് ചട്ടക്കൂടുകൾ, നയങ്ങൾ എന്നിവയുടെ വികസനത്തെയും  സഹകരണത്തെയും  ഞങ്ങൾ പിന്തുണയ്ക്കുന്നു.

4.2 കമ്പ്യൂട്ടിംഗ്, ഡാറ്റാ സെറ്റുകൾ, അടിസ്ഥാന മോഡലുകൾ എന്നിവയുൾപ്പെടെയുള്ള എ ഐ സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, എ ഐ വഴി സുസ്ഥിരമായ വികസനം കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതിനാൽ, അതാത് ദേശീയ നിയമങ്ങൾക്കും ചട്ടങ്ങൾക്കും  അനുസൃതമായി സാമൂഹിക നന്മയ്ക്കായി എ ഐ ഉറവിടങ്ങളുടെ ജനാധിപത്യവൽക്കരണത്തിനായി ഞങ്ങൾ സഹകരിക്കും.

4.3 എ ഐ തൊഴിൽ മേഖലകൾ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും തൊഴിലാളികളുടെ നൈപുണ്യവും പുനർ നൈപുണ്യവും ആവശ്യമാണെന്നും ഞങ്ങൾ തിരിച്ചറിയുന്നു. എ ഐ വിദ്യാഭ്യാസ സംരംഭങ്ങളിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹകരണത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു, അൽ-ഫോക്കസ്ഡ് വൊക്കേഷണൽ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നു, ഭാവിയിലെ തൊഴിൽ വിപണിയിൽ തൊഴിൽ ശക്തിയെ തയ്യാറാക്കുന്നതിനായി വിജ്ഞാന വിനിമയത്തിനുള്ള പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുന്നു.

4.4 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനകളിലെ വിശ്വാസ്യത പ്രോത്സാഹിപ്പിക്കുന്നതിന്, ന്യായമായ, ദൃഢത, തുല്യമായ പ്രവേശനം, ഉത്തരവാദിത്തമുള്ള എ ഐ-യുടെ പരസ്പര ആശ്രിതമായ  മറ്റ് തത്വങ്ങൾ എന്നിവയുടെ നേട്ടത്തെ പിന്തുണയ്ക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഭരണ സംവിധാനം , മാനദണ്ഡങ്ങൾ, ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹകരണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

5. ശേഷി വർധിപ്പിക്കലും അറിവ് പങ്കുവയ്ക്കലും

5.1 ഡിജിറ്റൽ പരിവർത്തനം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രസക്തമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവ് വിവരകൈമാറ്റങ്ങൾ വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, പരിശീലന പരിപാടികൾ, മറ്റ് ശേഷി വർദ്ധിപ്പിക്കൽ ശ്രമങ്ങൾ  എന്നിവയ്ക്കായി ആസിയാൻ ഇന്ത്യ ഡിജിറ്റൽ മന്ത്രിമാരുടെ യോഗം ഉൾപ്പെടെ നിലവിലുള്ള ചട്ടക്കൂടുകൾ ഞങ്ങൾ ഉപയോഗിക്കും.

5.2 പരസ്പര പഠനത്തിനും ഞങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വേണ്ടി ഡി പി ഐ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഡിജിറ്റൽ പരിഹാരങ്ങളെക്കുറിച്ചുള്ള  അറിവ് പങ്കിടുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

6. സുസ്ഥിര ധനസഹായവും നിക്ഷേപവും

6.1 ഈ വർഷം ആരംഭിക്കുന്ന ആസിയാൻ ഇന്ത്യ ഫണ്ട് ഫോർ ഡിജിറ്റൽ ഫ്യൂച്ചറിന് കീഴിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുമ്പോൾ, പൊതു-സ്വകാര്യ പങ്കാളിത്തം, അന്താരാഷ്ട്ര ഫണ്ടിംഗ്, നൂതന ധനസഹായ മാതൃകകൾ എന്നിവ ഉൾപ്പെടെ ഡിജിറ്റൽ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഞങ്ങൾ ഉപയോഗപ്പെടുത്തും .

7. നടപ്പാക്കൽ സംവിധാനം

7.1 ഡിജിറ്റൽ പരിവർത്തനത്തിൻ്റെ പുരോഗതിക്കായി ആസിയാനും ഇന്ത്യയും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന്, ഈ സംയുക്ത പ്രസ്താവന പിന്തുടരാനും നടപ്പിലാക്കാനും ആസിയാൻ-ഇന്ത്യയുടെ പ്രസക്തമായ സംഘടനകളെ ചുമതലപ്പെടുത്തുക.

 

-SK-



(Release ID: 2064004) Visitor Counter : 21