WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രതിഭയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'വേവ്സ് ' പദ്ധതിയുടെ ഭാഗമായുള്ള 'ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മൻ കി ബാത്തിൻ്റെ 114-ാം പതിപ്പിൽ യുവാക്കളെ പ്രോത്സാഹിപ്പിച്ചു


ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിൽ പങ്കെടുത്തു സർഗ്ഗാത്മകത പ്രദർശിപ്പിക്കുക


ക്രിയേറ്റ് ഇൻ ഇന്ത്യ' ചലഞ്ചിൽ സംഗീതം, വിദ്യാഭ്യാസം, ആൻറി പൈറസി തുടങ്ങിയ വിഭാഗങ്ങളിലായി ഗെയിമിംഗ്, ആനിമേഷൻ, റീൽ, ഫിലിം മേക്കിംഗ് എന്നിവയിലൂടെ സർഗാത്മക പ്രതിഭകൾക്ക് വിപുലമായ സാധ്യതകൾ: ശ്രീ നരേന്ദ്ര മോദി

ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായത്തെ പ്രോത്സാഹിപ്പി ക്കുന്നതിനും സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി 2025 ഫെബ്രുവരി 5 മുതൽ 9 വരെ ലോക ദൃശ്യ ശ്രവ്യ മാധ്യമ ഉച്ചകോടി( വേവ്സ്) സംഘടിപ്പിക്കുന്നു

 Posted On: 29 SEP 2024 2:41PM |   Location: PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൻ കി ബാത്തിൻ്റെ 114-ാം പതിപ്പ് പ്രഭാഷണത്തിൽ, തൊഴിലുകളുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തെയും ഗെയിമിംഗ്, ഫിലിം മേക്കിംഗ് മുതലായ ക്രിയാത്മക മേഖലകളിലെ വർദ്ധിച്ചുവരുന്ന അവസരങ്ങളെയും കുറിച്ച് ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ അപാരമായ സാധ്യതകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സർഗ്ഗാത്മക പ്രതിഭകൾക്കായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഇന്ത്യയിൽ സൃഷ്‌ടിക്കുക'( ക്രിയേറ്റ് ഇൻ ഇന്ത്യ)എന്ന പ്രമേയത്തിന് കീഴിലുള്ള 25 മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഉയർന്നുവരുന്ന സർഗാത്മക മേഖലകൾ തൊഴിൽ വിപണിയെ പുനർ നിർമ്മിക്കുന്നു.

  ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിസംബോധനയിൽ തൊഴിൽ വിപണിയെ പുനർനിർമ്മിക്കുന്ന വളർന്നുവരുന്ന പുതിയ മേഖലകളെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. "മാറിവരുന്ന ഈ കാലത്ത്, തൊഴിലിന്റെ സ്വഭാവം മാറുകയാണ്, ഗെയിമിംഗ്, ആനിമേഷൻ, റീൽ നിർമ്മാണം, ഫിലിം നിർമ്മാണം അല്ലെങ്കിൽ പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ പുതിയ മേഖലകൾ ഉയർന്നുവരുന്നു. ഈ മേഖലകളിൽ ഒന്നിൽ നിങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ... നിങ്ങളുടെ പ്രതിഭയ്ക്ക് വളരെ വലിയ വേദി ലഭിക്കും." ബാൻഡുകൾ, കമ്മ്യൂണിറ്റി റേഡിയോ അവതാരകർ , ക്രിയേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അവസരങ്ങൾ വർദ്ധിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു .

 ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും, സംഗീതം, വിദ്യാഭ്യാസം, ആൻ്റി പൈറസി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ കഴിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 25 മത്സര വിഭാഗങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരംഭിച്ചു. ഈ ചലഞ്ചുകളിൽ പങ്കെടുക്കുന്നതിന് wavesindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാൻ സർഗാത്മക പ്രതിഭകളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. "രാജ്യത്തെ സർഗാത്മക പ്രതിഭകൾ ഈ പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ സർഗ്ഗാത്മകത ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും ഞാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു.

 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് - സീസൺ ഒന്ന്


 2024 ഓഗസ്റ്റ് 22-ന്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് - സീസൺ ഒന്ന് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. 78-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലെ "ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുക, ലോകത്തിന് വേണ്ടി രൂപകൽപ്പന ചെയ്യുക" എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുബന്ധമായി, വരാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ &മാധ്യമ ഉച്ചകോടിയുടെ (WAVES) മുന്നോടിയാണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

**


Release ID: (Release ID: 2060143)   |   Visitor Counter: 84