പ്രധാനമന്ത്രിയുടെ ഓഫീസ്
ടാറ്റ സണ്‍സിന്റെയും പി.എസ്.എം.സിയുടെയും നേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
സെമി കണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു
പോസ്റ്റഡ് ഓണ്‍:
26 SEP 2024 8:51PM by PIB Thiruvananthpuram
ടാറ്റ സണ്‍സിന്റെയും പി.എസ്.എം.സിയുടെയും നേതൃത്വ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതികള്‍ സംബന്ധിച്ച പുതിയവിവരങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന് പി.എസ്.എംസി കൂടുതൽ താല്പര്യം പ്രകടിപ്പിച്ചു.
''ടാറ്റ സണ്‍സിന്റെയും പി.എസ്.എം.സിയുടെയും നേതൃത്വ ടീമുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതികളെക്കുറിച്ചുള്ള പുതിയവിവരങ്ങള്‍ അവര്‍ പങ്കിട്ടു. ഇന്ത്യയില്‍ തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാന്‍ പി.എസ്.എം.സി ഉത്സാഹം പ്രകടിപ്പിക്കുകയും ചെയ്തു'' പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.
***********
( റിലീസ് ഐ.ഡി: 2059265)
സന്ദര്‍ശക കൗണ്ടര്‍ : 81
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada