പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വരാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

Posted On: 19 SEP 2024 8:28PM by PIB Thiruvananthpuram

പൊതുപരിപാടികള്‍ക്കിടയില്‍ തനിക്ക് ലഭിച്ച മെമന്റോകളുടെ ലേലത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതില്‍ തന്റെ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ലേലത്തില്‍ നിന്നുള്ള വരുമാനം നമാമി ഗംഗേ ദൗത്യത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.  pmmementos.gov.in ല്‍ മെമന്റോകള്‍ക്ക് നിശ്ചയിക്കുന്ന തുകകള്‍ അറിയിച്ചു കൊണ്ട് ലേലത്തിൽ പങ്കെടുക്കാന്‍ ശ്രീ മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

"പൊതു പരിപാടികളില്‍ എനിക്ക് ലഭിക്കുന്ന വിവിധ മെമന്റോകള്‍ എല്ലാ വര്‍ഷവും, ഞാന്‍ ലേലം ചെയ്യാറുണ്ട്. ലേലത്തില്‍ നിന്നുള്ള വരുമാനം നമാമി ഗംഗേ ദൗത്യത്തിലേക്കാണ് പോകുന്നത്. ഈ വര്‍ഷത്തെ ലേലത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നത് പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മെമന്റോകള്‍ക്കായി ലേലം വിളിക്കുക! pmmementos.gov.in" പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

pmmementos.gov.in

 


(Release ID: 2056921) Visitor Counter : 37