മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ


ശാസ്ത്രീയ പര്യവേക്ഷണത്തിനും ശുക്രന്റെ അന്തരീക്ഷം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനും അതിന്റെ സാന്ദ്രമായ അന്തരീക്ഷത്തിലെ ഗവേഷണത്തിലൂടെ വലിയ അളവിലുള്ള ശാസ്ത്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ശുക്ര ദൗത്യത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

Posted On: 18 SEP 2024 3:12PM by PIB Thiruvananthpuram


ചന്ദ്രനും ചൊവ്വയ്ക്കും അപ്പുറം ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ 'വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ' (വി.ഒ.എം) വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. എങ്ങനെ ഗ്രഹപരിസ്ഥിതികള്‍ വളരെ വ്യത്യസ്തമായി പരിണമിക്കുമെന്ന് മനസിലാക്കാന്‍ ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്നതും, ഭൂമിക്ക് സമാനമായ അവസ്ഥയില്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഗ്രഹമായ ശുക്രന്‍, ഒരു അവസരം നല്‍കുന്നു.

ശുക്രന്റെ ഉപരിതലം, സബ്‌സര്‍ഫസ്, അന്തരീക്ഷ പ്രക്രിയകളും, ശുക്രന്റെ അന്തരീക്ഷത്തിലെ സൂര്യന്റെ സ്വാധീനവും എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി ശുക്രന്റെ ഭ്രമണപഥത്തില്‍ ഒരു ശാസ്ത്രീയ ബഹിരാകാശ പേടകത്തെ പരിക്രമണം ചെയ്യുന്നതിന് വിഭാവനം ചെയ്തിട്ടുള്ള 'വീനസ് ഓര്‍ബിറ്റര്‍ മിഷന്‍' ബഹിരാകാശ വകുപ്പായിരിക്കും നടപ്പിലാക്കുക. ഒരുകാലത്ത് വാസയോഗ്യമായിരുന്നെന്നും ഭൂമിയോട് സാമ്യമുള്ളതാണെന്നും വിശ്വസിക്കപ്പെടുന്ന ശുക്രന്റെ പരിവര്‍ത്തനത്തിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചുള്ള പഠനം, സഹോദരഗ്രഹങ്ങളായ ശുക്രന്റെയും ഭൂമിയുടെയും പരിണാമം മനസ്സിലാക്കുന്നതിന് വിലമതിക്കാനാവാത്ത സഹായമായിരിക്കും ചെയ്യുക.

ബഹിരാകാശ പേടകങ്ങളുടെ വികസനവും വിക്ഷേപണവും ഐ.എസ്.ആര്‍.ഒയുടെ ഉത്തരവാദിത്തമായിരിക്കും. ഐ.എസ്.ആര്‍.ഒയില്‍ നിലവിലുള്ള അംഗീകൃത സമ്പ്രദായങ്ങളിലൂടെ പദ്ധതി ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. ദൗത്യത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളിലൂടെ ശാസ്ത്ര സമൂഹത്തിന് കൈമാറും.

2028 മാര്‍ച്ചില്‍ ലഭ്യമായ അവസരത്തില്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ശാസ്ത്ര ഫലങ്ങള്‍ക്ക് വഴിവയ്ക്കുന്ന ചില ശ്രദ്ധേയമായ ശാസ്ത്രീയ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ശുക്ര ദൗത്യ (വീനസ് മിഷന്‍) ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വ്യവസായങ്ങളിലൂടെയായിരിക്കും ബഹിരാകാശ പേടകത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും സാക്ഷാത്കാരം മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്ക് വലിയ തൊഴില്‍ സാദ്ധ്യതകളും സാങ്കേതികവിദ്യയുടെ ഉപോല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

വീനസ് ഓര്‍ബിറ്റര്‍ മിഷ (വി.ഒ.എം) നായി അനുവദിച്ചിരിക്കുന്ന മൊത്തം 1236 കോടി രൂപയുടെ ഫണ്ടില്‍ 824.00 കോടി രൂപ ബഹിരാകാശ പേടകത്തിനായി ചെലവഴിക്കും. ബഹിരാകാശ പേടകത്തിന്റെ പ്രത്യേക പേലോഡുകളുടെയും സാങ്കേതിക ഘടകങ്ങളുടെയും വികസനവും സാക്ഷാത്കാരവും ആഗോള ഗ്രൗണ്ട് സ്‌റ്റേഷന്‍ പിന്തുണച്ചെലവ് നാവിഗേഷനും നെറ്റ്വര്‍ക്കിനുമുള്ള വിക്ഷേപണ വാഹനത്തിന്റെ ചെലവ് എന്നിവയും ഇതില്‍ ഉൾപ്പെടുന്നു. 

ശുക്രനിലേക്കുള്ള യാത്ര

ഈ ശുക്ര ദൗത്യം വലിയ പേലോഡുകളും ഒപ്റ്റിമല്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ അപ്രോച്ചുകളുമുള്ള ഭാവി ഗ്രഹ ദൗത്യങ്ങള്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കും. ബഹിരാകാശ പേടകത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും വികസനത്തില്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ ഗണ്യമായ പങ്കാളിത്തവും ഉണ്ടാകും. രൂപകല്‍പ്പന, വികസനം, ടെസ്റ്റിംഗ്, ടെസ്റ്റ് ഡാറ്റ റിഡക്ഷന്‍, കാലിബ്രേഷന്‍ മുതലായവ ഉള്‍പ്പെടുന്ന വിക്ഷേപണത്തിനു മുന്പുള്ള ഘട്ടത്തില്‍ വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും വിഭാവനം ചെയ്യുന്നുണ്ട്. ദൗത്യം അതിന്റെ അതുല്യമായ ഉപകരണങ്ങളിലൂടെ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് പുതിയതും മൂല്യവത്തായതുമായ ശാസ്ത്രീയവിവരങ്ങള്‍ വാഗ്ദാനം ചെയ്യുകയും, അതുവഴി ഉയര്‍ന്നുവരുന്നതും പുതിയതുമായ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും.



(Release ID: 2056264) Visitor Counter : 44