വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സ്വച്ഛത ഹി സേവാ വേളയിൽ ‘ഏക് പേട് മാ കേ നാം’ വൃക്ഷത്തൈ നടീൽ പ്രചാരണം മുന്നോട്ടു കൊണ്ടുപോകാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഒരുങ്ങുന്നു
Posted On:
18 SEP 2024 9:21AM by PIB Thiruvananthpuram
ന്യൂ ഡൽഹി : 18 സെപ്തംബർ 2024
ലോക പരിസ്ഥിതി ദിനമായ 05.06.2024 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഏക് പേട് മാ കേ നാം' (ഒരു മരം അമ്മയുടെ പേരിൽ) പ്രചാരണം സമാരംഭിച്ചു. ഈ അവസരത്തിൽ നമ്മുടെ ഭൂമിയെ മെച്ചപ്പെട്ടതാക്കുന്നതിന് സംഭാവന നൽകാനും പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനും പ്രതിബദ്ധരാകുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഓഗസ്റ്റ് രണ്ടാം വാരം മുതൽ വൃക്ഷത്തൈ നടീൽ പ്രചാരണം ആരംഭിച്ചു.
ഇത് വരെ, നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള മന്ത്രാലയത്തിൻ്റെ വിവിധ ഫീൽഡ് ഓഫീസുകൾ വഴി 7000 വൃക്ഷതൈകൾ രാജ്യത്തുടനീളം നടുകയുണ്ടായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന ദ്വിവാര 'സ്വച്ഛത ഹി സേവ' പ്രചാരണത്തിലൂടെ അമ്മയോടുള്ള സ്‌നേഹത്തിൻ്റെയും ആദരവിൻ്റെയും, ഒപ്പം ഭൂമാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൻ്റെ അടയാളമായി ഈ വൃക്ഷതൈ നടൽ പ്രചാരണം ത്വരിതപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങളും നടന്നു വരുന്നു.
(Release ID: 2055925)
Visitor Counter : 61