ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

സ്വച്ഛ് ഭാരത ദൗത്യം അതിൻ്റെ അടുത്ത ദശകത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു

Posted On: 17 SEP 2024 2:57PM by PIB Thiruvananthpuram

ദേശീയതലത്തിൽ സ്വച്ഛത ഹി സേവ (എസ്എച്ച്എസ്) 2024 പ്രചാരണ പരിപാടിയ്ക്ക് രാജസ്ഥാനിലെ ജുൻജുനുവിൽ ഇന്ന് തുടക്കമായി. മുഖ്യാതിഥിയായ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്ഖറിന്റെ സാന്നിധ്യത്തിൽ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ എം. എൽ. ഖട്ടർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

സ്വച്ഛ് ഭാരത ദൗത്യം ഈ വർഷം അതിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്നു. 'സ്വഭാവ് സ്വച്ഛത - സംസ്‌കാർ സ്വച്ഛത' എന്നതാണ് പ്രമേയം.

എസ് എഛ് എസ് 2024 ൻ്റെ മൂന്ന് സ്തംഭങ്ങൾക്ക് കീഴിൽ, രാജ്യത്തുടനീളം 11 ലക്ഷത്തിലധികം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചീകരണ യജ്ഞനങ്ങൾക്കായി, ഇത്തരത്തിൽ ശുചീകരണം നടത്തേണ്ട (Cleanliness Target Units) ഏകദേശം 5 ലക്ഷം പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 'ഏക് പേഡ് മാ കേ നാം' പരിപാടിയുടെ കീഴിൽ ഇതുവരെ 36,000 വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമായി സംഘടിപ്പിച്ചിട്ടുള്ള 70,000 സഫായിമിത്ര സുരക്ഷാ ശിബിരങ്ങളിൽ സഫായിമിത്രകൾ പങ്കെടുക്കും. https://swachhatahiseva.gov.in/ എന്ന SHS പോർട്ടലിൽ പൗരന്മാർക്ക് ഇത് തത്സമയം വീക്ഷിക്കാം.

കഴിഞ്ഞ ദശകത്തിൽ സ്വച്ഛ് ഭാരത് മിഷൻ, ശുചി മുറികൾ ഉൾപ്പെടെ സുരക്ഷിതമായ ശുചീകരണ സൗകര്യം ഇല്ലാതിരുന്ന 12 കോടിയോളം കുടുംബങ്ങൾക്ക് പ്രയോജനകരമായി.

ഇന്ന്, രാജ്യവ്യാപകമായി നടന്ന പ്രവർത്തന ഉദ്ഘാടന പരിപാടികളിൽ 19 മുഖ്യമന്ത്രിമാരും 9 ഗവർണർമാരും 16 കേന്ദ്രമന്ത്രിമാരും പങ്കാളികളായി.
 



(Release ID: 2055688) Visitor Counter : 30