പ്രധാനമന്ത്രിയുടെ ഓഫീസ്
ഭുവനേശ്വറിൽ പിഎം ആവാസ് യോജന ഗുണഭോക്താവിന്റെ വസതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു
Posted On:
17 SEP 2024 4:05PM by PIB Thiruvananthpuram
ഒഡിഷയിലെ ഭുവനേശ്വറിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പിഎം ആവാസ് യോജന ഗുണഭോക്താവായ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട് സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഭുവനേശ്വറിൽ ഇറങ്ങിയപ്പോൾ അന്ത്രാജമൈ നായക്കിന്റെയും ജഹാജ നായക്കിന്റെയും വീട്ടിലേക്ക് പോയി. പിഎം ആവാസ് യോജനയിൽനിന്ന് പ്രയോജനം നേടിയ അവർ അന്തസ്സുറ്റ ഭവനത്തിന്റെ ഉടമകളാണ്. അവരുടെ പ്രിയപ്പെട്ട പേരക്കുട്ടി സൗമ്യജിത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും കണ്ടു. നായക് കുടുംബം രുചികരമായ ഖിരിയും വിളമ്പി.”
(Release ID: 2055651)
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada