പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

Posted On: 05 SEP 2024 4:57PM by PIB Thiruvananthpuram

നിക്ഷേപ ഫണ്ടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, ഊർജം, സുസ്ഥിരത, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സിംഗപ്പൂർ സി ഇ ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ആദരണീയരായ സിംഗപ്പൂർ ഉപപ്രധാനമന്ത്രി  ശ്രീ. ഗാൻ കിം യോംഗും ആഭ്യന്തര, നിയമ മന്ത്രി  ശ്രീ. കെ ഷൺമുഖവും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും സിംഗപ്പൂരിലെ വ്യവസായ പ്രമുഖർ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള അവരുടെ സഹകരണം കൂടുതൽ സുഗമമാക്കുന്നതിന്, സിംഗപ്പൂരിൽ ഒരു ഇൻവെസ്റ്റ് ഇന്ത്യ ഓഫീസ് സ്ഥാപിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യ-സിംഗപ്പൂർ ബന്ധം സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നത് ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾക്ക് വലിയ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ പരിവർത്തനാത്മകമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ സ്ഥിരത, നയപരമായ പ്രവചനക്ഷമത, ബിസിനസ് ചെയ്യാനുള്ള എളുപ്പം, പരിഷ്‌ക്കരണ അധിഷ്‌ഠിത സാമ്പത്തിക അജണ്ട എന്നിവയുടെ കരുത്തും അതേ പാതയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇത് മാറും. ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ കഥ, നൈപുണ്യമുള്ള പ്രതിഭകൾ, വിപുലമായ വിപണി അവസരങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കവെ, ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ 17% സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീം, ഇന്ത്യ സെമികണ്ടക്ടർ മിഷൻ, 12 പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾ സ്ഥാപിക്കൽ തുടങ്ങിയ പരിപാടികളിലൂടെ ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ സംരംഭങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. നൈപുണ്യ വികസന മേഖലയിൽ ഇന്ത്യയിലെ അവസരങ്ങൾ പരിശോധിക്കാൻ അദ്ദേഹം വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്തു. സുസ്ഥിരമായ വിതരണ ശൃംഖലകൾ തേടുന്ന ബിസിനസുകൾക്ക്, അതിൻ്റെ ശക്തികൾ കണക്കിലെടുത്ത് ഇന്ത്യയാണ് ഏറ്റവും മികച്ച ബദലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തൻ്റെ മൂന്നാം ടേമിൽ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ വേഗതയും വ്യാപ്തിയും വർദ്ധിപ്പിക്കുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി റെയിൽവേ, റോഡുകൾ, തുറമുഖങ്ങൾ, സിവിൽ ഏവിയേഷൻ, ഇൻഡസ്ട്രിയൽ പാർക്കുകൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നീ മേഖലകളിലെ പുതിയ അവസരങ്ങളെക്കുറിച്ച് സി ഇ ഒമാരെ ധരിപ്പിച്ചു.

ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കാനും രാജ്യത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും സിംഗപ്പൂരിലെ വ്യവസായ പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു.

ബിസിനസ് റൗണ്ട് ടേബിളിൽ ഇനിപ്പറയുന്ന ബിസിനസ്സ് നേതാക്കൾ പങ്കെടുത്തു:

No. Name Designation
1 Lim Ming Yan Chairman, Singapore Business Federation
2 Kok Ping Soon CEO, Singapore Business Federation
3 Gautam Banerjee Chairman, India & South Asia Business Group,
Singapore Business Federation
Senior MD and Chairman,
Blackstone Singapore
4 Lim Boon Heng Chairman, Temasek Holdings
5 Lim Chow Kiat CEO, GIC Private Limited
6 Piyush Gupta CEO and Director, DBS Group
7 Goh Choon Phong CEO, Singapore Airlines
8 Wong Kim Yin Group President & CEO, Sembcorp Industries Limited
9 Lee Chee Koon Group CEO, CapitaLand Investment
10 Ong Kim Pong Group CEO, PSA International
11 Kerry Mok CEO, SATS Limited
12 Bruno Lopez President & Group CEO, ST Telemedia Global Data Centers
13 Sean Chiao Group CEO, Surbana Jurong
14 Yam Kum Weng CEO, Changi Airport Group
15 Yuen Kuan Moon CEO, SingTel
16 Loh Boon Chye CEO, SGX Group
17 Marcus Lim Co-founder and CEO, Ecosoftt
18 Quek Kwang Meng Regional CEO, India, Mapletree Investments Private Limited
19 Loh Chin Hua CEO & ED, Keppel Limited
20 Phua Yong Tat Group Managing Director, HTL International

****

 


(Release ID: 2053830) Visitor Counter : 63