ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ I4C യുടെ ആദ്യ സ്ഥാപക ദിനാഘോഷങ്ങളെ അഭിസംബോധന ചെയ്തു.

Posted On: 10 SEP 2024 3:50PM by PIB Thiruvananthpuram


 

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

ന്യൂ ഡൽഹി: സെപ്റ്റംബർ 10, 2024

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ആദ്യ സ്ഥാപക ദിന പരിപാടിയെ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന സംരംഭങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു . സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻ്റർ (സിഎഫ്എംസി) രാഷ്ട്രത്തിന് സമർപ്പിച്ച ആഭ്യന്തരമന്ത്രി,   സമന്വയ് പ്ലാറ്റ്ഫോം ( സൈബർ ക്രൈം അന്വേഷണങ്ങൾക്കുള്ള സംയുക്ത സംവിധാനം ) ആരംഭിക്കുകയും ചെയ്തു. 'സൈബർ കമാൻഡോസ്' പ്രോഗ്രാമും സസ്‌പെക്റ്റ് രജിസ്‌ട്രിയും ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഐ4സിയുടെ പുതിയ ലോഗോയും ദർശന രേഖയും ദൗത്യവും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബണ്ടി സഞ്ജയ് കുമാർ, വിവിധ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വിവിധ ഗവണ്മെന്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ബാങ്കുകൾ/സാമ്പത്തിക ഇടനിലക്കാർ, മാധ്യമങ്ങൾ, സൈബർ കമാൻഡോകൾ, എൻസിസി, എൻഎസ്എസ് കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യ പ്രകാരം ‘സേഫ് സൈബർ സ്പേസ്’ കാമ്പെയ്‌നിന് കീഴിൽ 2015 ലാണ് ഐ4സി സ്ഥാപിച്ചതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സൈബർ രംഗത്തെ ബന്ധപ്പെട്ട പങ്കാളികളുമായി ബോധവൽക്കരണവും ഏകോപനവും തുടരാൻ അദ്ദേഹം ഐ4സി യോട് ആവശ്യപ്പെട്ടു.

 സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെൻ്റർ (സിഎഫ്എംസി), സൈബർ കമാൻഡോ, സമന്വയ് പ്ലാറ്റ്ഫോം, സസ്പെക്റ്റ് രജിസ്ട്രി എന്നിവയുൾപ്പെടെ ഐ4സിയുടെ നാല് പ്രധാന സൈബർ പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് തുടക്കം കുറിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.

 ദേശീയ തലത്തിൽ ഒരു സസ്പെക്റ്റ് രജിസ്‌ട്രി സൃഷ്‌ടിക്കുകയും സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് ഒരു പൊതു പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കാൻ സംസ്ഥാനങ്ങളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുതൽ ഐ4സി പൊതുജന ബോധവൽക്കരണ പരിപാടിയും ആരംഭിക്കുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തെ 72 ലധികം ടിവി ചാനലുകൾ, 190 റേഡിയോ എഫ്എം ചാനലുകൾ, സിനിമാ ഹാളുകൾ തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകൾ വഴി ഈ പ്രചാരണം വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 നെ കുറിച്ചും I4C യുടെ മറ്റ് പ്ലാറ്റ്‌ഫോമുകളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. എല്ലാ സംസ്ഥാന ഗവൺമെന്റുകളും ഈ പ്രചാരണ പരിപാടിയിൽ ചേരാനും ഗ്രാമങ്ങളിലും നഗരങ്ങളിലും ബോധവൽക്കരണം നടത്താനും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു.


 ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ടെലികോം കമ്പനികൾ, ഇൻ്റർനെറ്റ് സേവന ദാതാക്കൾ, പോലീസ് എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരിക എന്ന ആശയത്തോടെയാണ് സിഎഫ്എംസി ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്നും വരും ദിവസങ്ങളിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന വേദിയായി ഇത് മാറുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വ്യത്യസ്ത ഡാറ്റ ഉപയോഗിച്ച് സൈബർ കുറ്റവാളികളുടെ പ്രവർത്തനരീതി (എംഒ) തിരിച്ചറിയാനും അത് തടയാനും സിഎഫ്എംസി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കമാൻഡോ പ്രോഗ്രാമിന് കീഴിൽ 5 വർഷത്തിനുള്ളിൽ അയ്യായിരത്തോളം സൈബർ കമാൻഡോകളെ തയ്യാറാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.

ഡാറ്റാധിഷ്ഠിത സമീപനത്തോടെയാണ് സമന്വയ് പ്ലാറ്റ്‌ഫോം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പങ്കിട്ട ഡാറ്റാ ശേഖരം സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തെ തന്നെ ആദ്യ ശ്രമമാണിതെന്നും ശ്രീ അമിത് ഷാ പറഞ്ഞു.


I4C ഇതുവരെ 600-ലധികം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റുകൾ, സമൂഹമാധ്യമ പേജുകൾ, മൊബൈൽ ആപ്പുകൾ, സൈബർ കുറ്റവാളികൾ നടത്തുന്ന അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. I4Cയുടെ കീഴിൽ ഡൽഹിയിൽ ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 1100-ലധികം ഉദ്യോഗസ്ഥർക്ക് സൈബർ ഫോറൻസിക്‌സിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഈ അഭിലാഷ പദ്ധതിയെ കുറിച്ച് ജില്ലകളിൽ കൂടുതൽ പ്രചാരണം നടത്തുമെന്നും ശ്രീ ഷാ പറഞ്ഞു. സൈബർ ദോസ്തിൻ്റെ കീഴിൽ വിവിധ സമൂഹമാധ്യമ ഹാൻഡിലുകളിൽ I4C ഫലപ്രദമായ ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക


(Release ID: 2053474) Visitor Counter : 13