പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 SEP 2024 10:29PM by PIB Thiruvananthpuram
പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024-ൽ പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ 29 മെഡലുകൾ നേടിയ രാജ്യത്തെ പാരാ അത്‌ലറ്റുകളുടെ അചഞ്ചലമായ അർപ്പണബോധത്തേയും അപരാജിത മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പാരാലിമ്പിക്സ് 2024 സവിശേഷവും ചരിത്രപരവുമാണ്. ഗെയിംസിൽ ഇന്ത്യയുടെ അരങ്ങേറ്റത്തിന് ശേഷമുള്ള എക്കാലത്തെയും മികച്ച പ്രകടനമായ 29 മെഡലുകൾ നമ്മുടെ മികച്ച പാരാ അത്‌ലറ്റുകൾ നാട്ടിലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യ. നമ്മുടെ കായികതാരങ്ങളുടെ അചഞ്ചലമായ അർപ്പണബോധവും അപരാജിത മനോഭാവവുമാണ് ഈ നേട്ടത്തിന് കാരണം. അവരുടെ കായിക പ്രകടനങ്ങൾ നമുക്ക് ഓർമ്മിക്കാൻ നിരവധി നിമിഷങ്ങൾ നൽകുകയും വരാനിരിക്കുന്ന നിരവധി അത്‌ലറ്റുകൾക്ക് പ്രചോദനം നൽകുകയും ചെയ്തു. #Cheer4Bharat"
Paralympics 2024 have been special and historical.
India is overjoyed that our incredible para-athletes have brought home 29 medals, which is the best ever performance since India's debut at the Games.
This achievement is due to the unwavering dedication and indomitable spirit… pic.twitter.com/tME7WkFgS3
— Narendra Modi (@narendramodi) September 8, 2024
***
(Release ID: 2053306)
Visitor Counter : 48
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada