പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു

Posted On: 04 SEP 2024 3:00PM by PIB Thiruvananthpuram

ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

മറ്റുള്ളവരെ സേവിക്കാനും പരിപാലിക്കാനും സമൂഹത്തിൽ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ബന്ധം വളർത്താനും ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ശ്രീ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രകാശ് പർവിന് എന്റെ ആശംസകൾ.

മറ്റുള്ളവരെ സേവിക്കാനും പരിപാലിക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളെ ശ്രീ ഗുരു ഗ്രന്ഥ സാഹിബ് പ്രചോദിപ്പിക്കുന്നു. സമൂഹത്തിൽ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ബന്ധം വളർത്താനും ഇതു നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഭൂമിയെ മികച്ചതാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ ഇതു പകരുന്ന ജ്ഞാനം നമ്മെ നയിക്കട്ടെ.”

 

My greetings on the Parkash Purab of the Sri Guru Granth Sahib.

The Sri Guru Granth Sahib motivates millions across the world, inspiring people to serve and care for others. It also teaches us to further the bonds of brotherhood and harmony in our society. May its wisdom keep… pic.twitter.com/n2SkkF4ImL

— Narendra Modi (@narendramodi) September 4, 2024

 

ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੀਆਂ ਲੱਖ-ਲੱਖ ਵਧਾਈਆਂ।

ਸ੍ਰੀ ਗੁਰੂ ਗ੍ਰੰਥ ਸਾਹਿਬ ਜੀ ਦੁਨੀਆ ਭਰ ਦੇ ਲੱਖਾਂ ਲੋਕਾਂ ਨੂੰ ਪ੍ਰੇਰਿਤ ਕਰਦੇ ਹਨ,ਲੋਕਾਂ ਨੂੰ ਦੂਜਿਆਂ ਦੀ ਸੇਵਾ ਅਤੇ ਦੇਖਭਾਲ ਕਰਨ ਲਈ ਉਤਸ਼ਾਹਿਤ ਕਰਦੇ ਹਨ। ਇਹ ਸਾਨੂੰ ਸਾਡੇ ਸਮਾਜ ਵਿੱਚ ਭਾਈਚਾਰਕ ਸਾਂਝ ਅਤੇ ਸਦਭਾਵਨਾ ਦੇ ਬੰਧਨ ਨੂੰ ਅੱਗੇ ਵਧਾਉਣਾ ਵੀ ਸਿਖਾਉਂਦੇ… pic.twitter.com/SnLh5oyBac

— Narendra Modi (@narendramodi) September 4, 2024

 

***

NS


(Release ID: 2051788) Visitor Counter : 32