വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ട്രായ് നിർദേശ പ്രകാരം ആക്‌സസ് ദാതാക്കൾ സ്പാമിംഗ് നടത്തിയ 50 സ്ഥാപനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു

Posted On: 03 SEP 2024 3:18PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 3, 2024  

സ്പാം കോളുകളിൽ ഗണ്യമായ വർദ്ധന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)-യുടെ ശ്രദ്ധയിൽ പെട്ടു. 2024ൻ്റെ ആദ്യ പകുതിയിൽ (ജനുവരി മുതൽ ജൂൺ വരെ) രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർക്കെതിരെ (UTM) 7.9 ലക്ഷത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രശ്‌നം ഗൗരവമായി എടുത്ത്, 2024 ഓഗസ്റ്റ് 13-ന് എല്ലാ ആക്‌സസ് ദാതാക്കൾക്കും ട്രായ് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. SIP, PRI അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ ഉള്ള പ്രമോഷണൽ വോയ്‌സ് കോളുകൾ ഉടനടി നിർത്താൻ ആക്‌സസ് ദാതാക്കൾക് ട്രായ് നിർദേശം നൽകിയിരുന്നു. ഈ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുന്ന ഏതൊരു യുടിഎമ്മിനും രണ്ട് വർഷം വരെ എല്ലാ ടെലികോം വിഭവങ്ങളുടെ വിച്ഛേദിക്കലും കരിമ്പട്ടികയിൽ പെടുത്തലും ഉൾപ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

ഈ നിർദ്ദേശങ്ങളുടെ ഫലമായി, സ്‌പാമിങ്ങിനായി ടെലികോം വിഭവങ്ങളുടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ആക്‌സസ് ദാതാക്കൾ കർശന നടപടികൾ കൈക്കൊള്ളുകയും 50-ലധികം സ്ഥാപനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും 2.75 ലക്ഷത്തിലധികം SIP DID/മൊബൈൽ നമ്പറുകൾ/ടെലികോം വിഭവങ്ങൾ വിച്ഛേദിക്കുകയും ചെയ്തു. ഈ നടപടികൾ സ്പാം കോളുകൾ കുറയ്ക്കുന്നതിലും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിർദ്ദേശങ്ങൾ പാലിക്കാനും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ടെലികോം ആവാസവ്യവസ്ഥയ്ക്ക് സംഭാവന നൽകാനും ട്രായ് എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചു.
 



(Release ID: 2051303) Visitor Counter : 24