പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2023 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 29 AUG 2024 5:57PM by PIB Thiruvananthpuram

ഇന്ത്യൻ ഫോറിൻ സർവീസിലെ (IFS) 2023 ബാച്ചിലെ ഓഫീസർ ട്രെയിനികൾ ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. 15 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 36 ഐഎഫ്എസ് ഓഫീസർ ട്രെയിനികളാണ് 2023 ബാച്ചിലുള്ളത്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിജയകരമായി വിദേശനയം ​മുന്നോട്ടുകൊണ്ടുപോകുന്നതിനെ പുകഴ്ത്തിയ ഓഫീസർ ട്രെയിനികൾ, വരാനിരിക്കുന്ന പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽനിന്നു മാർഗനിർദേശങ്ങൾ തേടുകയും ചെയ്തു. രാജ്യത്തിന്റെ സംസ്കാരം അഭിമാനത്തോടെയും അന്തസ്സോടെയും ഒപ്പം കൊണ്ടുപോകണമെന്നും എവിടെ നിയമനം ലഭിച്ചാലും അതു പ്രദർശിപ്പിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി നിർ​ദേശിച്ചു. വ്യക്തിപരമായ പെരുമാറ്റം ഉൾപ്പെടെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊളോണിയൽ മാനസികാവസ്ഥ മറികടക്കുന്നതിനെക്കുറിച്ചും, അതിനുപകരം രാജ്യത്തിന്റെ അഭിമാനമുയർത്തുന്ന പ്രതിനിധികളായി സ്വയം നിലകൊള്ളുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ലോകവേദിയിൽ രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറുന്നത് എങ്ങനെയെന്നും പ്രധാനമന്ത്രി ചർച്ചചെയ്തു. പരസ്പരബഹുമാനത്തോടെയും അന്തസ്സോടെയും നാം ഇപ്പോൾ ലോകവുമായി സന്തുലിതമായി ഇടപഴകുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ എങ്ങനെയാണു കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിശദമാക്കി. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള രാജ്യത്തിന്റെ കുതിപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

വിദേശത്തു നിയമനം ലഭിക്കുമ്പോൾ ഇന്ത്യൻ പ്രവാസികളുമായുള്ള ബന്ധം വിപുലീകരിക്ക ണമെന്നും ഓഫീസർ ട്രെയിനികളോടു പ്രധാനമന്ത്രി നിർദേശിച്ചു.

--NS--
 


(Release ID: 2049883) Visitor Counter : 51