വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

സ്ത്രീകൾക്ക്  ജോലിസ്ഥലങ്ങൾ സുരക്ഷിതമാക്കാൻ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി പുതിയ ഷീ-ബോക്സ് പോർട്ടലിന് തുടക്കം കുറിച്ചു  

Posted On: 29 AUG 2024 4:24PM by PIB Thiruvananthpuram



ന്യൂഡൽഹി : 29 ഓഗസ്റ്റ് 2024

ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര  വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു  .

കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രാലയത്തിൻ്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി ശ്രീമതി. സാവിത്രി താക്കൂറും ചടങ്ങിൽ സന്നിഹിതയായിരുന്നു.

 പുതിയ ഷീ-ബോക്‌സ് പോർട്ടൽ, രാജ്യത്തുടനീളം രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുമായും (ഐസി) ലോക്കൽ കമ്മിറ്റികളുമായും (എൽസി) ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു കേന്ദ്രീകൃത ശേഖരമായി പ്രവർത്തിക്കുന്നു, ഇത് സർക്കാർ, സ്വകാര്യ മേഖലകളെ ഉൾക്കൊള്ളുന്നു .  പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇൻ്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം  ചെയ്യുന്നത് ഉറപ്പാക്കുന്നതിനും ഇത് ഒരു പൊതു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.ഇത് എല്ലാ പങ്കാളികൾക്കും പരാതികളുടെ ഉറപ്പുള്ള പരിഹാരവും അവയെ കാര്യക്ഷമമായി കൈകാര്യം  ചെയ്യുന്നതും ഉറപ്പാക്കും  നിയുക്ത നോഡൽ ഓഫീസർ മുഖേന ഈ  പോർട്ടൽ പരാതികളുടെ തത്സമയ നിരീക്ഷണവും  സാധ്യമാക്കും.

ചടങ്ങിൽ സംസാരിച്ച ശ്രീമതി. അന്നപൂർണാ ദേവി , ജോലിസ്ഥലങ്ങളുമായി  ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികൾ പരിഹരിക്കുന്നതിന് കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതിൽ ഈ സംരംഭം നിർണായകമായ ഒരു ചുവടുവെപ്പാണെന്ന്പറഞ്ഞു. വ്യക്തിപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ തന്നെ പരാതികൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യാനാകുമെന്ന്  പോർട്ടൽ ഉറപ്പാക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഷീ-ബോക്‌സ് പോർട്ടൽ    https://shebox.wcd.gov.in/  എന്ന ലിങ്കിലും      മന്ത്രാലയത്തിൻ്റെ പുതിയ വെബ്‌സൈറ്റ്     https://wcd.gov.in/    ലും ലഭ്യമാകും

****************


(Release ID: 2049792) Visitor Counter : 100