പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി

प्रविष्टि तिथि: 26 AUG 2024 1:02PM by PIB Thiruvananthpuram

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഇരു നേതാക്കളും വിലയിരുത്തി.


''എന്റെ സുഹൃത്ത് ആന്റണി അല്‍ബനീസിനോട് സംസാരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയും ക്വാഡ് ഉള്‍പ്പെടെ ബഹുരാഷ്ട്ര വേദികളിലെ സഹകരണവും ഞങ്ങള്‍ വിലയിരുത്തി'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(रिलीज़ आईडी: 2048884) आगंतुक पटल : 91
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Hindi_MP , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada