പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശില്‍ അനകപള്ളിയിലെ ഫാക്ടറിയിലുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 22 AUG 2024 6:56AM by PIB Thiruvananthpuram

ആന്ധ്രാപ്രദേശില്‍ അനകപള്ളിയിലെ ഫാക്ടറിയിലുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.


പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് മരണപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 50,000. രൂപയുടെയും ധനഹസായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.


''അനകപ്പള്ളിയിലെ ഒരു ഫാക്ടറിയിലെ അപകടത്തിലുണ്ടായ ജീവഹാനിയില്‍ വേദനിക്കുന്നു. അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരോട്അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി.എം.എന്‍.ആര്‍.എഫില്‍ നിന്ന് 2 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും ശ്രീ നരേന്ദ്രമോദി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(Release ID: 2047487) Visitor Counter : 47