രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

BEML ലിമിറ്റഡുമായി ഇന്ത്യൻ നാവികസേന ധാരണാപത്രം ഒപ്പുവച്ചു

Posted On: 21 AUG 2024 11:57AM by PIB Thiruvananthpuram



സമുദ്ര ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും സ്വദേശിവൽക്കരണത്തിന് ധാരണാപത്രം ഊർജം പകരും

ന്യൂ ഡൽഹി: 21 ആഗസ്റ്റ് 2024

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 'ഷെഡ്യൂൾ എ' കമ്പനിയും ഇന്ത്യയുടെ മുൻനിര പ്രതിരോധ, ഹെവി എഞ്ചിനീയറിംഗ് നിർമ്മാതാക്കളുമായ BEML ലിമിറ്റഡ് 20 ഓഗസ്റ്റ് 24 ന് ഇന്ത്യൻ നാവികസേനയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. നിർണായകമായ മറൈൻ എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെ സ്വദേശിവൽക്കരണത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് ഇത്.

ഇന്ത്യൻ നാവികസേനയുടെ റിയർ അഡ്മിറൽ കെ ശ്രീനിവാസ്, ACOM (D&R); പ്രതിരോധ ഡയറക്ടർ, BEML, ശ്രീ അജിത് കുമാർ ശ്രീവാസ്തവ് എന്നിവർ ചേർന്ന് ന്യൂഡൽഹിയിലെ നാവിക ആസ്ഥാനത്ത് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിർണായകമായ മറൈൻ എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും തദ്ദേശീയ രൂപകല്പന, വികസനം, നിർമ്മാണം, പരിശോധന, ഉൽപ്പന്ന പിന്തുണ എന്നിവയ്ക്കുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിപ്പിച്ച്, പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്താനും വിദേശ ഒഇഎമ്മുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

***************************


(Release ID: 2047224) Visitor Counter : 52