പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷന് സമാപനം കുറിച്ച്  പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 17 AUG 2024 12:50PM by PIB Thiruvananthpuram

ഉന്നത ശ്രേഷ്ഠ വ്യക്തിത്വങ്ങളേ...

നിങ്ങളുടെ വിലയേറിയ ചിന്തകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ എല്ലാവരും നമ്മുടെ പൊതുവായ ആശങ്കകളും അഭിലാഷങ്ങളും ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായി കാണിക്കുന്നത് ഗ്ലോബല്‍ സൗത്തിന്റെ ഐക്യദാര്‍ഢ്യമാണ്.  

നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സമഗ്രമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ ഇന്നത്തെ ചര്‍ച്ചകള്‍ പരസ്പര ധാരണയോടെ മുന്നോട്ട് പോകുന്നതിനുള്ള അടിത്തറ പാകിയിരിക്കുന്നു. ഇത് നമ്മുടെ പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആക്കം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് നിങ്ങളെല്ലാവരും പറയുന്നത് കേട്ടതിന് ശേഷം, ഇന്ത്യയെ പ്രതിനിധീകരിച്ച്, ഒരു സമഗ്രമായ 'ആഗോള ഉടമ്പടി' നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഉടമ്പടിയുടെ അടിസ്ഥാനം ഇന്ത്യയുടെ വികസന യാത്രയെയും വികസന പങ്കാളിത്തത്തിന്റെ അനുഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ആഗോള സൗത്ത് രാജ്യങ്ങള്‍ തന്നെ നിശ്ചയിച്ചിട്ടുള്ള വികസന മുന്‍ഗണനകളുടെ പ്രചോദനം ഉള്‍ക്കൊ്ള്ളുന്നതാകും ഈ ഉടമ്പടി.  

ഇത് മനുഷ്യകേന്ദ്രീകൃതവും ബഹുമുഖ വികസനത്തിന് ഒരു ബഹു-മേഖലാ സമീപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വികസനോന്‍മുഖ ധനസഹായത്തിന്റെ എന്ന പേരില്‍ അത് ആവശ്യമുള്ള രാജ്യങ്ങളെ കടത്തിന്റെ കെടുതിയിലാക്കില്ല. പങ്കാളി രാജ്യങ്ങളുടെ സന്തുലിതവും സുസ്ഥിരവുമായ വികസനത്തിന് ഇത് സംഭാവന ചെയ്യും.

സുഹൃത്തുക്കളേ,

ഈ 'വികസന ഉടമ്പടി'  പ്രകാരം, വികസനത്തിനായുള്ള വ്യാപാരം, സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, സാങ്കേതികവിദ്യ പങ്കിടല്‍, പദ്ധതി നിര്‍ദ്ദിഷ്ട ഇളവുള്ള ധനസഹായം, ഗ്രാന്റുകള്‍ എന്നിവയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കും. വ്യാപാര പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്, ഇന്ത്യ 2.5 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് ആരംഭിക്കും. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യാപാര നയത്തിലും വ്യാപാര ചര്‍ച്ചയിലും പരിശീലനം നല്‍കും. ഇതിനായി ഒരു മില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കും.

ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങളിലെ സാമ്പത്തിക പിരിമുറുക്കത്തിനും വികസന ഫണ്ടിംഗിനുമായി SDG ഉത്തേജക നേതാക്കളുടെ ഗ്രൂപ്പിലേക്ക് ഇന്ത്യ സംഭാവന ചെയ്യുന്നു. ഗ്ലോബല്‍ സൗത്തിന് താങ്ങാനാവുന്നതും ഫലപ്രദവുമായ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ ഇന്ത്യപ്രവര്‍ത്തിക്കും. ഡ്രഗ് റെഗുലേറ്റര്‍മാരുടെ പരിശീലനത്തിനും നമ്മള്‍ പിന്തുണ നല്‍കും. കാര്‍ഷിക മേഖലയിലെ 'പ്രകൃതി കൃഷി'യില്‍ നമ്മുടെ അനുഭവങ്ങളും സാങ്കേതികവിദ്യയും പങ്കുവെക്കുന്നതില്‍ നാം സന്തുഷ്ടരാണ്.

സുഹൃത്തുക്കളേ,

പിരിമുറുക്കങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചുള്ള ആശങ്കകളും നിങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് നമ്മെ സംബന്ധിച്ച് ഒരു ഗുരുതരമായ പ്രശ്‌നമാണ്. ഈ ആശങ്കകള്‍ക്കുള്ള പരിഹാരങ്ങള്‍ നീതിപൂര്‍വവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ആഗോള ഭരണത്തെ ആശ്രയിച്ചിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും നിറവേറ്റുന്ന വികസിത രാജ്യങ്ങളും ഗ്ലോബല്‍ സൗത്തിന് മുന്‍ഗണന നല്‍കുന്ന സമാന സ്ഥാപനങ്ങളും, ഗ്ലോബല്‍ നോര്‍ത്തും ഗ്ലോബല്‍ സൗത്തും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നു. അടുത്ത മാസം യുഎന്നില്‍ നടക്കുന്ന ഭാവി ഉച്ചകോടി ഇതിനെല്ലാം ഒരു പ്രധാന നാഴികക്കല്ലായിരിക്കാം.

ഉന്നത ശ്രേഷ്ഠ വ്യക്തിത്വങ്ങളേ, 

നിങ്ങളുടെ സാന്നിധ്യത്തിനും വിലയേറിയ ചിന്തകള്‍ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി അറിയിക്കുന്നു. ഗ്ലോബല്‍ സൗത്തിന്റെ പുരോഗതിക്കായി നാം തുടര്‍ന്നും ശബ്ദമുയര്‍ത്തുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മുടെ ടീമുകള്‍ ഇന്ന് മുഴുവന്‍ ദിവസവും എല്ലാ വിഷയങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യും, നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ വരും കാലങ്ങളിലും നാം ഈ ഫോറം മുന്നോട്ട് കൊണ്ടുപോകും.

വളരെ നന്ദി.

NS


(Release ID: 2046416) Visitor Counter : 48