പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരീസ് ഒളിമ്പിക്സിന് പോയ എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണ്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

प्रविष्टि तिथि: 15 AUG 2024 5:03PM by PIB Thiruvananthpuram

പാരീസ് ഒളിമ്പിക്‌സില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യന്‍ സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. ന്യൂഡല്‍ഹിയില്‍ അവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ , ഗെയിമുകളില്‍ നിന്നുള്ള അവരുടെ അനുഭവങ്ങള്‍ ശ്രീ മോദി കേള്‍ക്കുകയും കായികരംഗത്തെ അവരുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.


പാരീസില്‍ പോയ ഓരോ കായികതാരവും ചാമ്പ്യന്മാരാണെന്ന് ശ്രീ മോദി പറഞ്ഞു. സ്പോര്‍ട്സിനെ ഇന്ത്യാ ഗവണ്‍മെന്റ് തുടര്‍ന്നും പിന്തുണയ്ക്കുകയും മികച്ച നിലവാരമുള്ള കായിക അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.


''പാരീസ് ഒളിമ്പിക്സില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യന്‍ സംഘവുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഗെയിമുകളില്‍ നിന്നുള്ള അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും കായികരംഗത്തെ അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പാരീസിലേക്ക് പോയ എല്ലാ കായികതാരങ്ങളും ചാമ്പ്യന്മാരാണ്. ഇന്ത്യാ ഗവണ്‍മെന്റ് സ്‌പോര്‍ട്‌സിനെ പിന്തുണയ്ക്കുന്നത് തുടരുകയും മികച്ച നിലവാരമുള്ള കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് ഉറപ്പാക്കുകയും ചെയ്യും''. എക്സിലെ പോസ്റ്റുകളുടെ ഒരു പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.

-NS-

(रिलीज़ आईडी: 2045674) आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Bengali , English , Urdu , Marathi , हिन्दी , Hindi_MP , Manipuri , Assamese , Punjabi , Gujarati , Tamil , Telugu , Kannada