പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നമ്മുടെ രാജ്യത്തിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ എല്ലായ്‌പ്പോഴും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നാം ആവര്‍ത്തിക്കുന്നു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 14 AUG 2024 9:51AM by PIB Thiruvananthpuram

രാജ്യ വിഭജന സമയത്ത് ആഘാതങ്ങള്‍ക്കിരയായവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിഭജനം നിരവധി ആളുകള്‍ക്ക് ഉണ്ടാക്കിയ ഗുരുതരമായ ആഘാതവും ദുരിതവും വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള എക്സിലെ ഒരു പോസ്റ്റില്‍, ശ്രീ മോദി അനുസ്മരിച്ചു.
മനുഷ്യന്റെ പ്രതിരോധശേഷിയെ പ്രശംസിച്ച ശ്രീ മോദി രാജ്യത്തിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചു.

വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തില്‍, വിഭജനത്തിന്റെ ഭീകരതയില്‍ ആഘാതം നേരിട്ട എണ്ണമറ്റ ആളുകളെ നാം അനുസ്മരിക്കുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയുടെ കരുത്തിനെ വ്യക്തമാക്കുന്ന ഈ ദിനം അവരുടെ ധീരതയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിനുള്ളത് കൂടിയാണ്. വിഭജനത്തിന്റെ ആഘാതം നേരിട്ടവരില്‍ പലരും, അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തു. നമ്മുടെ രാഷ്ട്രത്തിലെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധം എപ്പോഴും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും ഇന്ന് നാം ആവര്‍ത്തിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

 

 

-NS-

(रिलीज़ आईडी: 2045069) आगंतुक पटल : 116
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Hindi_MP , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada