പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു

Posted On: 11 AUG 2024 4:50PM by PIB Thiruvananthpuram

രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ന് ഡല്‍ഹിയില്‍ 109 ഇനം പുതിയ വിളകള്‍ പുറത്തിറക്കികൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കാലാവസ്ഥാ സൗഹൃദവും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ വിളകള്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രകൃതി കൃഷിയിലേക്ക് കര്‍ഷകര്‍ പരിവര്‍ത്തനപ്പെടുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. മാത്രമല്ല, അദ്ദേഹം അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും പ്രകൃതി കൃഷിയുടെ നേട്ടങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.


“हम अपने किसान भाई-बहनों को सशक्त बनाने के लिए प्रतिबद्ध हैं। इसी दिशा में आज दिल्ली में फसलों की 109 नई किस्मों को जारी करने का सुअवसर मिला। जलवायु अनुकूल और ज्यादा उपज देने वाली इन किस्मों से उत्पादन बढ़ने के साथ हमारे अन्नदाताओं की आय भी बढ़ेगी।” പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

-NS-

(Release ID: 2044306) Visitor Counter : 32