പ്രധാനമന്ത്രിയുടെ ഓഫീസ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
31 JUL 2024 11:59PM by PIB Thiruvananthpuram
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ക്രിക്കറ്റിന് നല്‍കിയ സംഭാവനകളിലൂടെ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദ് ജി സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹം പ്രതിഭാധനനായ കളിക്കാരനും മികച്ച പരിശീലകനുമായിരുന്നു.
''ക്രിക്കറ്റിന് നല്‍കിയ സംഭാവനകളിലൂടെ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദ് ജി ഓര്‍മ്മിക്കപ്പെടും. അദ്ദേഹം പ്രതിഭാധനനായ കളിക്കാരനും മികച്ച പരിശീലകനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
******
-NS-
( റിലീസ് ഐ.ഡി: 2039972)
സന്ദര്‍ശക കൗണ്ടര്‍ : 95
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada