യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പാരീസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മനു ഭാക്കറും സരബ്ജോത് സിംഗും വെങ്കല  മെഡൽ നേടി.

Posted On: 30 JUL 2024 4:10PM by PIB Thiruvananthpuram



2024 പാരീസ്  ഒളിമ്പിക്‌സിൽ   അവസാന റൗണ്ടിൽ 13 ഷോട്ടുകൾക്ക് ശേഷം റിപ്പബ്ലിക് ഓഫ് കൊറിയയെ 16-10ന് തോൽപ്പിച്ച് ഇന്ത്യൻ ഷൂട്ടർമാരായ മനു ഭാക്കറും സരബ്‌ജോത് സിംഗും  വെങ്കല  മെഡൽ  നേടി.ഇതോടെ പാരീസ്  ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി . 2024-ലെ പാരീസ് ഒളിപിക്‌സിൽ  മനുവിൻ്റെ രണ്ടാമത്തെ വെങ്കല മെഡൽ നേട്ടം കൂടിയാണിത്. ഏതെങ്കിലും ഒരു ഒളിമ്പിക് പതിപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മനു . വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ മൂന്നാം മെഡൽ നേടാനുള്ള അവസരവും അവർക്കുണ്ട് .

യോഗ്യതാ റൗണ്ട്:

10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് യോഗ്യതാ റൗണ്ടിൽ മനു ഭാക്കറും സരബ്ജോത് സിംഗും 580  എന്ന സ്കോറോടെ വെങ്കല മെഡൽ ഷൂട്ട് ഓഫിലേക്ക് യോഗ്യത നേടി.

സരബ്ജോത് ഖേലോ ഇന്ത്യ സ്കോളർഷിപ്പ് അത്‌ലറ്റും ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം അത്‌ലറ്റും കൂടിയാണ്.

മനു ഖേലോ ഇന്ത്യ ഗെയിംസിൻ്റെ മുൻ മത്സരാർത്ഥിയും ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം അത്‌ലറ്റും കൂടിയാണ്.

സരബ്ജോത് സിംഗ്

പ്രധാന ഗവൺമെന്റ്  ഇടപെടൽ (പാരീസ് സൈക്കിൾ)

കോച്ചിനൊപ്പം 2023 ജനുവരി 17 മുതൽ 2023 ഫെബ്രുവരി 18 വരെ പരിശീലനത്തിനും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമുള്ള സഹായം.

വോൾമറേഞ്ച് OTC (NRAI ഷെഡ്യൂൾ ചെയ്‌തത്), പാരീസ് OG 2024 (ചാറ്റോഹുവിൽ ) എന്നിവയിൽ   ഷൂട്ടറിനൊപ്പം പങ്കെടുക്കുന്നതിന്   വ്യക്തിഗത പരിശീലകനായ അഭിഷേക് റാണയുടെ ചെലവുകൾക്കുള്ള സഹായം  (2024 ജൂലൈ 10 മുതൽ ഓഗസ്റ്റ് 01 വരെ - 23 ദിവസം) .

സാമ്പത്തിക സഹായം (പാരീസ് സൈക്കിൾ)

ടോപ്‌സ്‌ പദ്ധതിക്ക്  കീഴിൽ: Rs. 20,24,928/-

പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള വാർഷിക കലണ്ടറിന് കീഴിൽ (ACTC): Rs.1,26,20,970/-

നേട്ടങ്ങൾ:

ഏഷ്യൻ ഗെയിംസ് (2022) - ടീം ഇനത്തിൽ സ്വർണ്ണ മെഡലും മിക്‌സഡ് ടീം ഇനത്തിൽ വെള്ളി മെഡലും. ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കൊറിയ (2023) - 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡലിനൊപ്പം രാജ്യത്തിനുള്ള ഒളിമ്പിക്സ് 2024 ക്വാട്ട സ്ഥാനവും

ലോകകപ്പ്, ഭോപ്പാൽ (2023) - വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ

ലോകകപ്പ്, ബാക്കു, (2023) - മിക്സഡ് ടീം ഇനത്തിൽ സ്വർണ്ണ മെഡൽ

ജൂനിയർ ലോകകപ്പ്, സുഹ്ൽ (2022) - ടീം ഇനത്തിൽ 1 സ്വർണ്ണ മെഡലും വ്യക്തിഗത, മിക്സഡ് ടീം ഇനങ്ങളിൽ 2 വെള്ളി മെഡലും.

ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പ്, ലിമ (2021) - ടീം, മിക്സഡ് ടീം ഇനങ്ങളിൽ 2 സ്വർണ്ണ മെഡലുകൾ.

മനു ഭാക്കർ

2024 ലെ പാരീസിലെ   പ്രകടനം:

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ  മനു ഭാക്കർ 3-ആം സ്ഥാനത്തെത്തി വെങ്കല മെഡൽ നേടി.   ഇത് 2024 പാരീസ്  ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണ്. 221.7 സ്കോറോടെയാണ് മനു അവസാന റൗണ്ട് പൂർത്തിയാക്കിയത്.

 പാരിസ് 2024-ൽ നടക്കുന്ന 25 മീറ്റർ വനിതാ പിസ്റ്റൾ മത്സരത്തിൽ കൂടി മനു ഇനിയും മത്സരിക്കാനുണ്ട്

പ്രധാന സർക്കാർ ഇടപെടലുകളും സാമ്പത്തിക സഹായവും (പാരീസ് സൈക്കിൾ):

• വെടിമരുന്ന്, ആയുധം എന്നിവയുടെ സർവീസിങ്; പെല്ലറ്റ്, വെടിമരുന്ന് പരിശോധന; ബാരൽ തിരഞ്ഞെടുക്കൽ എന്നിവയ്ക്കുള്ള സഹായം

• ഒളിമ്പിക്‌സ് തയ്യാറെടുപ്പിനായി ലക്സംബർഗിൽ വ്യക്തിഗത പരിശീലകൻ ശ്രീ. ജസ്പാൽ റാണയുമായി പരിശീലനത്തിനുള്ള സഹായം

• TOPS-ന് കീഴിൽ സാമ്പത്തിക സഹായം: 28,78,634 രൂപ

• പരിശീലനത്തിനും മത്സരത്തിനും വാർഷിക കലണ്ടറിന് (ACTC) കീഴിലുള്ള സാമ്പത്തിക സഹായം: 1,35,36,155 രൂപ


നേട്ടങ്ങൾ:

• ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണ മെഡൽ (2022)

• ബാക്കുവിൽ നടന്ന 2023 ലോക ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണ്ണ മെഡൽ

• ചാങ്‌വോണിലെ (2023) ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 2024 ലെ പാരീസ് ഗെയിംസിനുള്ള ക്വാട്ട

• ഭോപ്പാലിൽ നടന്ന 2023 ലോകകപ്പിൽ 25 മീറ്റർ പിസ്റ്റളിൽ വെങ്കല മെഡൽ  

• കെയ്റോ ലോക ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ (2022)

• ചെങ്ദുവിലെ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ (2021) 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, വനിതാ ടീം ഇനങ്ങളിൽ രണ്ട് സ്വർണ്ണ മെഡലുകൾ

 
SKY
 


(Release ID: 2039085) Visitor Counter : 178