ധനകാര്യ മന്ത്രാലയം
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) സ്വീകരിക്കൽ: സാമ്പത്തിക സർവേ 2023-24
Posted On:
22 JUL 2024 2:25PM by PIB Thiruvananthpuram
ഇന്ത്യയിലെ സങ്കീർണ്ണമായ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് സ്വീകരിക്കുന്നതിലൂടെ - ശരാശരി 39 മാസത്തെ പ്രോജക്റ്റ് കാലതാമസം കുറയ്ക്കാനും, അടിസ്ഥാന സൗകര്യ നിർമ്മാണച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാനും, 20 ശതമാനം വരെ പരിപാലനച്ചെലവ് കുറയ്ക്കാനും, വിവരങ്ങൾ-വ്യവസ്ഥാപരമായ കാര്യക്ഷമതയില്ലായ്മ എന്നിവ 20 ശതമാനം വരെ കുറയ്ക്കാനും, നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കാർബൺ പുറന്തള്ളൽ 38 ശതമാനം വരെയും ജല ഉപഭോഗം 10 ശതമാനം വരെയും കുറയ്ക്കാനും, ഒപ്പം നിർമ്മാണ ഗവേഷണ-വികസന മേഖലയിലെ നിക്ഷേപം ഒരു ശതമാനം മെച്ചപ്പെടുത്തുവാനും, നാല് ദശലക്ഷത്തിലധികം വിദഗ്ധ നൈപുണ്യ തൊഴിൽ അവസരങ്ങളും, അധിക അടിസ്ഥാന സൗകര്യത്തിൽ സമ്പാദ്യം പുനർനിക്ഷേപിച്ചുകൊണ്ട് നിർമ്മാണ മേഖലയിലെ ഏകദേശം 2.5 ദശലക്ഷം അധിക ജോലികളും - സാധ്യമാകുമെന്ന് സാമ്പത്തിക സർവേ 2023-24 വ്യക്തമാക്കുന്നു. ബി ഐ എം ഇപ്പോൾ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാപകമായി ഉപയോഗിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
ഉൾപ്പെടുത്തൽ, നവീകരണം, സാമൂഹിക ആഘാതത്തിനായി ദത്തെടുക്കൽ എന്നിവ വർദ്ധിപ്പിക്കുന്നതിന് പരിവർത്തന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു ദൗത്യ കേന്ദ്രീകൃത സമീപനമായാണ് സർക്കാർ ഇന്ത്യ നിർമ്മിത ബുദ്ധി പരിപാടി വിഭാവനം ചെയ്തതെന്ന് സർവേ 2023-24 പരാമർശിക്കുന്നു. ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (ജിപിഎഐ) സ്ഥാപക അംഗമെന്ന നിലയിൽ, ജിപിഎഐ ലക്ഷ്യങ്ങൾക്ക് ഇന്ത്യ സംഭാവന നൽകിയിട്ടുണ്ടെന്നും നിർമ്മിത ബുദ്ധിയുടെ ഉത്തരവാദിത്ത വികസനം, വിന്യാസം, ദത്തെടുക്കൽ എന്നിവയ്ക്കായി വിവിധ ആഭ്യന്തര സംരംഭങ്ങളിൽ ഇന്ത്യ പ്രവർത്തിക്കുകയാണെന്നും സർവേ പറയുന്നു. കൂടാതെ,നിർമ്മിത ബുദ്ധി നവീകരണ സ്തംഭങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുന്നതിനും ഇന്ത്യയുടെ നിർമ്മിത ബുദ്ധി ആവാസവ്യവസ്ഥയുടെ ആഗോള മത്സരക്ഷമത ഉറപ്പാക്കുന്നതിനുമായി സമഗ്ര ഇന്ത്യ നിർമിത ബുദ്ധി ദൗത്യത്തിനായി 10,300 കോടിയിൽ അധികം രൂപ അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായും സാമ്പത്തിക സർവെ പ്രസ്താവിക്കുന്നു.
(Release ID: 2035489)
Visitor Counter : 53