ധനകാര്യ മന്ത്രാലയം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യസംരക്ഷണം ചെലവു കുറഞ്ഞതും കൂടുതല്‍ പാപ്യവുമായതായി മാറുന്നു
പ്രാഥമികാരോഗ്യ പരിരക്ഷാ ചെലവുകളുടെ വിഹിതം 2020-ല്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവിന്റെ 55.9% ആയി വര്‍ദ്ധിച്ചു
ശിശുമരണ നിരക്ക് 2020ല്‍ ലക്ഷത്തിന് 28 ആയി കുറയുന്നു; മാതൃമരണ നിരക്ക് ഓരോ ലക്ഷത്തിനും 97 ആയി
Posted On:
22 JUL 2024 2:45PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 22 ജൂലൈ 2024:
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദേശീയ ആരോഗ്യ അക്കൗണ്ട്‌സ് ( എന്‍എച്ച്എ) കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, ആരോഗ്യ സംരക്ഷണം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതും പ്രാപ്യവുമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ 2023-2024 പ്രസ്താവിക്കുന്നു.
ഏറ്റവും പുതിയ എന്‍എച്ച്എ കണക്കുകള്‍ (2020 ,സാമ്പത്തിക വര്‍ഷം) ജിഡിപിയിലെ ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ വിഹിതത്തിലും മൊത്തം ആരോഗ്യ ചെലവു വിഹിതത്തിലും വര്‍ദ്ധനവ് കാണിക്കുന്നതായി സര്‍വേ എടുത്തുകാണിക്കുന്നു.
കൂടാതെ, വര്‍ഷങ്ങളായി, പ്രാഥമിക ആരോഗ്യ പരിപാലനച്ചെലവിന്റെ വിഹിതം 2015 സാമ്പത്തിക വര്‍ഷം ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ 51.3% ആയിരുന്നത് 2020ല്‍ ഗവണ്‍മെന്റ് വക ആരോഗ്യ ചെലവിന്റെ 55.9% ആയി വര്‍ദ്ധിച്ചതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ചെലവിലെ പാഥമിക, ദ്വിതീയ പരിചരണത്തിന്റെ വിഹിതം 2015 സാമ്പത്തിക വര്‍ഷത്തില്‍ 73.2ശതമാനം ആയിരുന്നത് 2020ല്‍ 85.5% ആയി ഉയര്‍ന്നു. മറുവശത്ത്, സ്വകാര്യ ആരോഗ്യ ചെലവുകളില്‍ പ്രാഥമിക, ദ്വിതീയ പരിചരണത്തിന്റെ വിഹിതം ഇതേ കാലയളവില്‍ 83.0% ല്‍ നിന്ന് 73.7% ആയി കുറഞ്ഞു, ഇത് വര്‍ദ്ധിച്ചുവരുന്ന ത്രിതീയ രോഗ ഭാരവും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനായി ഗവണ്‍മെന്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമാണ് ഇതിന് കാരണമെന്ന് സര്‍വേ പറയുന്നു.
ആരോഗ്യരംഗത്തെ സാമൂഹിക സുരക്ഷാ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു, ഇത് 2015 സാമ്പത്തിക വര്‍ഷത്തില്‍ 5.7% ആയിരുന്നത് 2020 സാമ്പത്തിക വര്‍ഷത്തില്‍ 9.3% ആയി ഉയര്‍ന്നു. 2015നും 2020നും ഇടയില്‍ മൊത്തം ആരോഗ്യ ചെലവിന്റെ അധികച്ചെലവില്‍ കുറവുണ്ടായി.
ഈ സംഭവവികാസങ്ങളുടെ ഫലമായി, ശിശുമരണ നിരക്ക്, 2013-ല്‍ 1000ല്‍ 39-ല്‍ നിന്ന് 2020-ല്‍ 1000ല്‍ 28 ആയി കുറഞ്ഞു, മാതൃമരണ നിരക്ക് 2014ലെ ലക്ഷത്തില്‍ 167 എന്നതില്‍ നിന്ന് 2020ല്‍ ലക്ഷത്തില്‍ 97 ആയി കുറഞ്ഞു എന്നിങ്ങനെയുള്ള പ്രധാന ആരോഗ്യ സൂചകങ്ങളിലെ പുരോഗതിക്ക് സര്‍വേ അടിവരയിടുന്നു.
ഭാവിയില്‍ രാജ്യത്തിന്റെ ആരോഗ്യ, രോഗ ചിത്രത്തില്‍ നിര്‍ണായകമാകുന്ന രണ്ട് പ്രവണതകള്‍ സര്‍വേ ശുപാര്‍ശ ചെയ്യുന്നു. ഒന്നാമതായി, ആരോഗ്യകരമായ ഭക്ഷണത്തിനും മാനസികാരോഗ്യത്തിനും പ്രഥമ പരിഗണന നല്‍കണമെന്ന് സര്‍വേ ഗവണ്‍മെന്റിനെയും പൊതുജനങ്ങളെയും ഉപദേശിക്കുന്നു. രണ്ടാമതായി, പൊതുജനാരോഗ്യം ഒരു സംസ്ഥാന വിഷയമായതിനാല്‍, ദേശീയ പരിപാടികള്‍ ' കുറഞ്ഞ പ്രതിരോധത്തിന്റെ പാത'യിലൂടെ എല്ലാവരിലും എത്തുന്നിന് സംസ്ഥാന-പ്രാദേശിക ഭരണത്തിന്റെ നിര്‍ണായക പങ്ക് സര്‍വേ എടുത്തുകാണിക്കുന്നു.
--NS--
(Release ID: 2035272)
Visitor Counter : 71
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada