ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിരമായ സമ്പദ്വ്യവസ്ഥയ്ക്ക് ആരോഗ്യമേഖല പ്രധാനമാണ്, സാമ്പത്തിക സര്‍വേ 2024 വ്യക്തമാക്കുന്നു


ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ (എ.ബി.-പി.എം.ജെ.എ.വൈ) ഗുണഭോക്താക്കളില്‍ 49%വും സ്ത്രീകളാണ്, സര്‍വേ ചൂണ്ടിക്കാട്ടുന്നു

എയിംസ് ദിയോഗറില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ കീഴില്‍ 64.86 കോടി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ (എ.ബി.എച്ച്.എ) സൃഷ്ടിച്ചു

Posted On: 22 JUL 2024 2:47PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 22

ദീര്‍ഘകാല ഘടകങ്ങളുമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഒരു മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനം ഉള്‍ച്ചേര്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-24 അടിവരയിടുന്നു.

 

 

എല്ലാ വികസന നയങ്ങളിലും പ്രതിരോധവും പ്രോത്സാഹജനകവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലൂടെയും നല്ല നിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങളും എല്ലാ സാര്‍വത്രിക നല്ല ആരോഗ്യരപരിരക്ഷാ സേവനങ്ങളുടെയും ക്ഷേമത്തിന്റെയും പ്രാപ്യത എല്ലാ പ്രായക്കാര്‍ക്കും ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുമായി സംയോജിപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രധാന മുന്‍കൈകളും പദ്ധതികളും സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു.
- ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ): ദ്വിതീയ, തൃതീയ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന നിരാലംബരായ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയെന്നതാണ് ലക്ഷ്യം., 2024 ജൂലൈ 8-വരെ 34.73 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ നല്‍കുകയും. 7.37 കോടിപേരുടെ ആശുപത്രി പ്രവേശനവും പദ്ധതിയിലൂടെ നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 49% സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്.

 

-പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍: വിപണി വിലയേക്കാള്‍ 50-90 ശതമാനം വിലക്കുറവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴില്‍, 10,000-മത് ജന്‍ ഔഷധി കേന്ദ്രം കഴിഞ്ഞ വര്‍ഷം എയിംസ് ദിയോദറില്‍ ഉദ്ഘാടനം ചെയ്തു. 1965 മരുന്നുകളും 293 ശസ്ത്രക്രിയാ ഉപകരണങ്ങളും കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
 

-അമൃത് (താങ്ങാനാവുന്ന മരുന്നുകളും ചികിത്സയ്ക്കുള്ള വിശ്വസനീയമായ ഇംപ്ലാന്റുകളും): 300-ലധികം അമൃത് ഫാര്‍മസികള്‍ വിവിധ സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളികളില്‍ പ്രവര്‍ത്തിക്കുന്നു. ഗുരുതര രോഗങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 

-ആയുഷ്മാന്‍ ഭവ കാമ്പെയ്ന്‍: തെരഞ്ഞെടുത്ത ആരോഗ്യ സേവനങ്ങള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും/പട്ടണങ്ങളിലും പൂരിതമാക്കാനും ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതികളെക്കുറിച്ച് പൗരന്മാരെ അറിയിക്കാനുമാണ് 2023 സെപ്റ്റംബറില്‍ ആരംഭിച്ച ഈ സംഘടിതപ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. സംഘടിതപ്രവര്‍ത്തനത്തിനിടയില്‍ കൈവരിച്ച പ്രശംസനീയമായ നാഴികക്കല്ലുകള്‍ ഇവയാണ്:

-16.96 ലക്ഷം സൗഖ്യ, യോഗ, ധ്യാന സെഷനുകള്‍; 1.89 കോടി ടെലി കണ്‍സള്‍ട്ടേഷനുകള്‍ നടത്തി
 

-11.64 കോടി ആളുകള്‍ക്ക് സൗജന്യ മരുന്നുകളും, 9.28 കോടി ആളുകള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയ സേവനങ്ങളം ലഭ്യമാക്കി.
 

-82.10 ലക്ഷം അമ്മമാര്‍ക്കും 90.15 ലക്ഷം കുട്ടികള്‍ക്കും പ്രസവത്തിനു മുമ്പുള്ള പരിശോധനയും (എ.എന്‍.സി) പ്രതിരോധ കുത്തിവയ്പ്പും ലഭ്യമാക്കി.
 

-34.39 കോടി ആളുകള്‍ ഏഴ് തരം സ്‌ക്രീനിംഗ് (ടി.ബി, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍, തിമിരം) എന്നിവ ലഭ്യമാക്കി.
 

-2.0 കോടി രോഗികള്‍ ജനറല്‍ ഒ.പി.ഡിയെ സമീപിച്ചപ്പോള്‍ 90.69 ലക്ഷം രോഗികള്‍ സ്‌പെഷ്യലിസ്റ്റ് ഒ.പി.ഡികളെ സമീപിച്ചു, 65,094 വലിയ ശസ്ത്രക്രിയകളും 1,96,156 ചെറിയ ശസ്ത്രക്രിയകളും നടത്തി.
 

-13.48 കോടി എ.ബി.എച്ച്.എ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, 9.50 കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചു, 1.20 ലക്ഷം ആയുഷ്മാന്‍ സഭകള്‍ സംഘടിപ്പിച്ചു.
 

- 25.25 ലക്ഷം ആരോഗ്യ മേളകളിലായി മൊത്തം 20.66 കോടി ആളുകള്‍ സന്ദര്‍ശിച്ചു (2024 മാര്‍ച്ച് 31 വരെ)

-ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എ.ബി.ഡി.എം): രാജ്യത്തുടനീളം ഒരു ദേശീയ ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് 2021ല്‍ ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്ക് കീഴില്‍, 64.86 കോടി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ (എ.ബി.എച്ച്.എ) സൃഷ്ടിച്ചു, 3.06 ലക്ഷം ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രികള്‍ സൃഷ്ടിച്ചു, 4.06 ലക്ഷം ആരോഗ്യപരിരക്ഷാ പ്രൊഫഷണലുകള്‍ രജിസ്റ്റര്‍ ചെയ്തു, 39.77 കോടി ആരോഗ്യ റെക്കോര്‍ഡുകള്‍ എ.ബി.എച്ച്.എയുമായി ബന്ധിപ്പിച്ചു.
 

-ഇസഞ്ജീവനി: വിദൂര പ്രദേശങ്ങളിലെ വെര്‍ച്വല്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്റെ ടെലിമെഡിസിന് വേണ്ടി 2019-ല്‍ ആരംഭിച്ച ഈ പദ്ധതി 2024 ജൂലൈ 9വരെ 15,857 കേന്ദ്രങ്ങളിലായി ആയി 1.25 ലക്ഷം ഹെല്‍ത്ത് വെല്‍നസ് സെന്ററുകളിലൂടെ ഇപ്പോള്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ എന്നറിയപ്പെടുന്നു (സ്‌പോക്ക്‌സ് ആയി) 128 സ്‌പെഷ്യാലിറ്റികളിലായി 26.62 കോടി രോഗികള്‍ക്ക് സേവനം നല്‍കി.

--NS--


(Release ID: 2035243) Visitor Counter : 101