ധനകാര്യ മന്ത്രാലയം
ഇന്ത്യയുടെ വളർച്ചയ്ക്ക് സേവന മേഖല ഗണ്യമായി സംഭാവന ചെയ്യുന്നത് തുടരുന്നു
2024 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 55 ശതമാനവും സേവന മേഖലയിൽ നിന്ന്
Posted On:
22 JUL 2024 2:30PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 22, 2024
2024 സാമ്പത്തിക വർഷത്തിൽ മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 55 ശതമാനവും നൽകിക്കൊണ്ട്, സേവന മേഖല ഇന്ത്യയുടെ വളർച്ചയ്ക്ക് പ്രധാന സംഭാവന നൽകുന്നത് തുടരുന്നതായി സാമ്പത്തിക സർവേ പ്രസ്‌താവിക്കുന്നു.
മൊത്തത്തിലുള്ള ജിവിഎയിലേക്കുള്ള സേവന മേഖലയുടെ സംഭാവന കഴിഞ്ഞ ദശകത്തിൽ ഗണ്യമായി വർദ്ധിച്ചു. ആഗോളതലത്തിൽ, ഇന്ത്യയുടെ സേവന മേഖല 6 ശതമാനത്തിലധികം യഥാർത്ഥ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ സേവന കയറ്റുമതി 2022 ലെ ലോകത്തിലെ വാണിജ്യ സേവന കയറ്റുമതിയുടെ 4.4 ശതമാനമാണ്.
താൽക്കാലിക കണക്ക് പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ സേവന മേഖല 7.6 ശതമാനം വളർച്ച കൈവരിച്ചതായി സർവേ പറയുന്നു. 2024 സാമ്പത്തിക വർഷത്തിൽ മൊത്ത ജിഎസ്ടി സമാഹരണം ₹20.18 ലക്ഷം കോടിയിലെത്തി. ഇതിൽ മുൻ വർഷത്തേക്കാൾ 11.7 ശതമാനം വർധനവുണ്ടായി, ഇത് ശക്തമായ ആഭ്യന്തര വ്യാപാര പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു .
മഹാമാരിക്ക് ശേഷം, സേവന കയറ്റുമതി സ്ഥിരമായ ആക്കം നിലനിർത്തുകയും 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 44 ശതമാനവും വഹിക്കുകയും ചെയ്താതായി സർവേ പറയുന്നു. സേവന കയറ്റുമതിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ആഗോളതലത്തിൽ ഡിജിറ്റലായി വിതരണം ചെയ്യുന്ന സേവന കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് 2019ലെ 4.4 ശതമാനത്തിൽ നിന്ന് 2023ൽ 6.0 ശതമാനമായി വർധിച്ചു. സേവന കയറ്റുമതിയിലെ ഈ ഉയർച്ചയും ഇറക്കുമതിയിലെ ഇടിവും 2024 സാമ്പത്തിക വർഷത്തിൽ വാർഷികാടിസ്ഥാനത്തിലുള്ള അറ്റ സേവന വരുമാനത്തിൽ വർദ്ധനവിന് കാരണമായി. ഇത് ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി നികത്താൻ സഹായിച്ചു.
2024 സാമ്പത്തിക വർഷത്തിൽ സേവനമേഖലയിലെ വായ്പാ വരവ് വർധിച്ചു - മുൻവർഷത്തെ അപേക്ഷിച്ചു 2023 ഏപ്രിൽ മുതൽ ഓരോ മാസവും 20 ശതമാനത്തിൽ അധികം വര്ധന. 2024 സാമ്പത്തിക വർഷത്തിൽ മൊത്ത ബാഹ്യ വാണിജ്യ വായ്പയിൽ (ECB) 53 ശതമാനവും സേവന മേഖലയിൽ നിന്നായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിലേയ്ക്ക് 14.9 ശതകോടി ഡോളറിൻ്റെ വരവ് ലഭിച്ചു, അതുവഴി കഴിഞ്ഞ വർഷത്തേക്കാൾ 58.3 ശതമാനം വളർച്ച രേഖപ്പെടുത്തി.
****
(Release ID: 2035175)
Visitor Counter : 162