ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തം പ്രവേശനം 2015 സാമ്പത്തിക വർഷത്തിലെ 3.42 കോടിയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 4.33 കോടിയായി വർധിച്ചു

Posted On: 22 JUL 2024 2:38PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 22, 2024  

കോളേജ് തല-സാങ്കേതിക-തൊഴിലധിഷ്ഠിത-സ്‌കൂൾ അനന്തര വിദ്യാഭ്യാസം ഉൾപ്പെടുന്ന സർവ്വകലാശാലക ളിലെയും അനുബന്ധ സ്ഥാപനങ്ങളിളും അടങ്ങുന്ന ഉന്നത വിദ്യാഭ്യാസ മേഖല, കഴിഞ്ഞ എട്ട് വർഷമായി വർദ്ധിച്ചുവരുന്ന 'പ്രവേശന സമത്വത്തിനൊപ്പം' മൊത്തം പ്രവേശനത്തിലെ വർദ്ധനവിനും സാക്ഷ്യം വഹിച്ചു. ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE) 2021-22 പ്രകാരം, ഉന്നതവിദ്യാഭ്യാസമേഖലയിലെ മൊത്തം പ്രവേശനം 2015 സാമ്പത്തിക വർഷത്തിൽ 3.42 കോടിയായിരുന്നത് 2021 സാമ്പത്തിക വർഷത്തിൽ 4.14 കോടിയായും 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 4.33 കോടിയായും ഉയർന്നതായി  (2015 സാമ്പത്തിക വര്ഷം മുതൽ 26.5 ശതമാനം വർധന), 2023-24 സാമ്പത്തിക സർവേ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ വ്യക്തമാക്കി.

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനമാണ് വർദ്ധനവിന് കാരണമായതെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീ പ്രവേശനത്തിൽ അതിവേഗ വളർച്ചയുണ്ടെന്നും സർവേ പരാമർശിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിൽ സ്ത്രീ പ്രവേശനം 2015 സാമ്പത്തിക വർഷത്തിലെ 1.57 കോടിയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 2.07 കോടിയായി ഉയർന്നു. അതായത് 31.6 ശതമാനം വർധന.

ഇന്ത്യൻ സ്‌കൂളുകളിൽ 26.52 കോടി വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിൽ 4.33 കോടി വിദ്യാർത്ഥികളും നൈപുണ്യ സ്ഥാപനങ്ങളിൽ 11 കോടിയിലധികം പഠിതാക്കളുമുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. 14.89 ലക്ഷം സ്‌കൂളുകൾ, 1.50 ലക്ഷം സെക്കൻഡറി സ്‌കൂളുകൾ, 1.42 ലക്ഷം ഹയർ സെക്കൻഡറി സ്‌കൂളുകൾ, 1,168 സർവ്വകലാശാലകൾ, 45,473 കോളേജുകൾ, 12,002 സമർപ്പിത സ്ഥാപനങ്ങൾ എന്നിവയും സ്‌കൂൾ തലത്തിൽ 94.8 ലക്ഷം അധ്യാപകരും ഉന്നതവിദ്യാഭ്യാസ മേഖലയിൽ 15.98 ലക്ഷം അധ്യാപകരും അടങ്ങുന്നതാണ് വിശാല അർത്ഥത്തിലുള്ള വിദ്യാഭ്യാസ മേഖല.

2020 സാമ്പത്തിക വർഷത്തിൽ 25,000-ൽ താഴെ പേറ്റൻ്റ് ഗ്രാൻ്റുകൾ ലഭിച്ചപ്പോൾ 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 1,00,000 പേറ്റൻ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സർവേ ഗവേഷണ-വികസനത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്ന് എടുത്തുപറയുന്നു.

WIPO പ്രകാരം, 2022-ൽ പേറ്റൻ്റ് ഫയലിംഗിൽ ഇന്ത്യ ഏറ്റവും ഉയർന്ന വളർച്ച (31.6%) കൈവരിച്ചു. GII (2023) പ്രകാരം, 2015-ലെ 81-ാം സ്ഥാനത്ത് നിന്ന് 2023-ൽ 40-ആം സ്ഥാനത്തേക്ക് ഗ്ലോബൽ ഇന്നൊവേഷൻ സൂചികയിൽ (GII) ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തി.

മാനവവിഭവശേഷി മേഖലയിൽ, ഇന്ത്യയിലെ മൊത്തം പിഎച്ച്ഡി പ്രവേശനം 2015 സാമ്പത്തിക വർഷത്തിലെ 1.17 ലക്ഷത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 2.13 ലക്ഷമായി ഉയർന്നു - അതായത് 81.2 ശതമാനം വർധന. രാജ്യത്ത് ഗവേഷണ-വികസന മേഖലയിലെ മൊത്തം ചെലവ് (GERD) തുടർച്ചയായി വർധിച്ചുവരികയും 2011 സാമ്പത്തിക വർഷത്തിലെ 60,196.8 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 127,381 കോടി രൂപ, അഥവാ, ഇരട്ടിയിലധികമായി വർധിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയെയും സ്വിറ്റ്‌സർലൻഡിനെയും മറികടന്ന് 2023 ലെ നേച്ചേഴ്‌സ് ഇൻഡക്‌സിൽ രാജ്യം 9-ാം റാങ്ക് കരസ്ഥമാക്കി. ഉയർന്ന ഗുണമേന്മയുള്ള ഗവേഷണ ലേഖനങ്ങളുടെ ഇന്ത്യയുടെ പങ്ക് (ശതമാനത്തിലല്ല, കേവല സംഖ്യകളുടെ അടിസ്ഥാനത്തിൽ അളക്കുന്നത്) കഴിഞ്ഞ നാല് വർഷങ്ങളിൽ 44 ശതമാനം വർദ്ധിച്ചു. അതായത്, 2019-ൽ 1039.7-ൽ നിന്ന് 2023-ൽ 1494.7 ആയി.

****


(Release ID: 2035163) Visitor Counter : 69