ധനകാര്യ മന്ത്രാലയം

ഇന്ത്യയുടെ സേവന മേഖലയിൽ, ആഭ്യന്തര സേവന വിതരണരംഗവും കയറ്റുമതി രംഗത്തെ വൈവിധ്യവൽക്കരണവും സാങ്കേതികവിദ്യ അധിഷ്ടിത ദ്രുതപരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു

Posted On: 22 JUL 2024 2:27PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ജൂലൈ 22, 2024  

2023-2024 സാമ്പത്തിക സർവേയിൽ പ്രധാന സേവനങ്ങളുടെ മേഖല തിരിച്ചുള്ള പ്രകടനം ചർച്ച ചെയ്യുന്നു:

1. റോഡ്‌: ഇന്ത്യയിൽ ചരക്കുകളുടെ ഗണ്യമായ ഭാഗം റോഡ് വഴിയാണ് കൊണ്ടുപോകുന്നത്. അതനുസരിച്ച്, വിവിധ സംരംഭങ്ങളിലൂടെ ദേശീയ പാതകളിൽ (NH) ഉപയോക്തൃ സൗകര്യം വർധിപ്പിച്ചു

2. ഇന്ത്യൻ റെയിൽവേ: ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ട്രെയിൻ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഒരു വികസിത ഭാരതത്തിനായി ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ (IR) നിരവധി സേവനങ്ങൾ നൽകിവരുന്നു

3. തുറമുഖങ്ങൾ, ജലപാതകൾ, ഷിപ്പിംഗ്: എല്ലാ നാവിക ഇടപെടലുകളുടെയും ഒരു കേന്ദ്രമായി മാറാൻ ആഗ്രഹിക്കുന്ന തുറമുഖ മേഖല, ദൈനംദിന കപ്പൽ-ചരക്ക് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സാഗർ സേതു ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുന്നു.  

4. വ്യോമ മാർഗം: ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ്. ഇന്ത്യയിലെ വ്യോമയാന മേഖല ഗണ്യമായ വളർച്ച കൈവരിച്ചു, ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന മൊത്തം വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർദ്ധനയുണ്ടായി, 2024 സാമ്പത്തിക വർഷത്തിൽ 37.6 കോടിയിലെത്തി.

5. വിനോദ സഞ്ചാരം: ഇന്ത്യയിലെ വിനോദ സഞ്ചാര മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ 2024-ലിലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് സൂചികയിൽ (TTDI) ഇന്ത്യ 39-ാം സ്ഥാനത്താണ്.

6. റിയൽ എസ്റ്റേറ്റ്: റിയൽ എസ്റ്റേറ്റും വസ്തു വകകളുടെ ഉടമസ്ഥതയും കഴിഞ്ഞ ദശകത്തിൽ ആകെയുള്ള മൊത്ത മൂല്യവർദ്ധിത വിഹിതത്തിന്റെ (GVA) 7 ശതമാനത്തിലധികം വരും. ഇത് സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ അവിഭാജ്യ പങ്ക് എടുത്തുകാണിക്കുന്നു.

ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ, ടെക് സ്റ്റാർട്ടപ്പുകൾ, ആഗോള ശേഷി കേന്ദ്രങ്ങൾ

കഴിഞ്ഞ ദശകം മുതൽ, വിവര-കമ്പ്യൂട്ടർ അധിഷ്ട്ടിത സേവനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ജിവിഎയുടെ മൊത്തം വിഹിതം 2013 സാമ്പത്തിക വർഷത്തിലെ 3.2 ശതമാനത്തിൽ നിന്ന് 2023 ൽ 5.9 ശതമാനമായി ഉയർന്നു.

ഇന്ത്യയിലെ ആഗോള ശേഷി കേന്ദ്രങ്ങൾ (ജിസിസി) ഗണ്യമായി വളർന്നു, 2015 സാമ്പത്തിക വർഷത്തിലെ  1,000-ലധികം കേന്ദ്രങ്ങളിൽ നിന്ന് 2023-ഓടെ 2,740 യൂണിറ്റുകളായി.

ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാർട്ടപ്പുകൾ 2014-ൽ ഏകദേശം 2,000 ആയിരുന്നത് 2023-ൽ ഏകദേശം 31,000 ആയി ഉയർന്നു.

1. ടെലികമ്മ്യൂണിക്കേഷൻസ്: ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി സാന്ദ്രത (100 പേർക്കുള്ള  ടെലിഫോണുകളുടെ എണ്ണം) 2014 മാർച്ചിലെ 75.2 ശതമാനത്തിൽ നിന്ന് 2024 മാർച്ചിൽ 85.7 ശതമാനമായി വർദ്ധിച്ചു. ഇൻ്റർനെറ്റ് വരിക്കാർ 2014 മാർച്ചിലെ 25.1 കോടിയിൽ നിന്ന് 95.4 കോടിയായി ഉയർന്നു. മാർച്ചിൽ ഇവരിൽ 91.4 കോടി പേർ വയർലെസ് ഫോണുകൾ വഴിയാണ് ഇൻ്റർനെറ്റ് ഉപയോഗിച്ചത്. 2024 മാർച്ചിൽ ഇൻ്റർനെറ്റ് സാന്ദ്രത 68.2 ശതമാനമായി ഉയർന്നു.  

2. ഇ-കൊമേഴ്‌സ്: 2030-ഓടെ ഇന്ത്യൻ ഇ-കൊമേഴ്‌സ് വ്യവസായം 350 ശത കോടി ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

******



(Release ID: 2035132) Visitor Counter : 10