ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ 37 ശതമാനമായി ഉയര്‍ന്നു

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ 55.6 ശതമാനം സ്ത്രീകളുടെ പക്കല്‍

8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 89 ദശലക്ഷം സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന-എന്‍ആര്‍എല്‍എംന് കീഴില്‍

പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം സ്ത്രീകള്‍ക്ക് 68 ശതമാനം വായ്പകള്‍ അനുവദിച്ചു

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കള്‍

Posted On: 22 JUL 2024 2:41PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 22 ജൂലൈ 2024,

സാമ്പത്തിക സര്‍വേ 2023-2024 സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നു. അത് വിദ്യാഭ്യാസവും നൈപുണ്യ വികസനവും കൂടുതല്‍ പ്രാപ്യമാക്കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിനുള്ള മറ്റ് സംരംഭങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പുരോഗതിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതാണ് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2023- 24 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ.

ഗ്രാമീണ ഇന്ത്യയില്‍ നിലവിലുള്ള പ്രവണതയ്ക്കൊപ്പം, 2017-2018 ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-2023 ല്‍ സ്ത്രീത്തൊഴില്‍ പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 37 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) 2024 മെയ് വരെ 52.3 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിച്ചു, അതില്‍ 55.6 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്.

സ്ത്രീകളുമായി അനുഭവപരമായി ബന്ധപ്പെട്ടിരിക്കുന്ന 8.3 ദശലക്ഷം സ്വാശ്രയ സംഘങ്ങള്‍ വഴി 89 ദശലക്ഷത്തിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന- എന്‍ആര്‍എല്‍എം - സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അന്തസ്സുയര്‍ത്തല്‍, വ്യക്തിത്വ വികസനം, സാമൂഹിക തിന്മകള്‍ കുറയ്ക്കല്‍, മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം, ഗവണ്‍മെന്റ് പദ്ധതികളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നീ കാര്യങ്ങളില്‍  വഹിക്കുന്ന പങ്ക് സര്‍വ എടുത്തുകാണിക്കുന്നു.

സ്റ്റാര്‍ട്ടപ്പും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വത്തിന്റെ തരംഗത്തെ അംഗീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ 68 ശതമാനം വായ്പകളും വനിതാ സംരംഭകര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2024 മെയ് മാസം വരെയുള്ള കണക്കുപ്രകാരം സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ള 77.7  ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട് നടത്തുന്ന പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണത്തിന്റെ (പിഎംജിഡിഎസ്എച്ച്എ) 53 ശതമാനത്തിലധികം ഗുണഭോക്താക്കളും, 2023 ജൂലൈ വരെയുള്ള കണക്കുപ്രകാരം സ്ത്രീകളാണ്.

ലിംഗസമത്വത്തിലേക്കുള്ള പ്രചോദനമെന്ന നിലയില്‍ പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ സ്ത്രീ ഉടമസ്ഥാവകാശത്തിന്റെ ആവശ്യകത സ്ത്രീകളുടെ ആസ്തി ഉടമസ്ഥതയുടെ പ്രാധാന്യം സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
--NS--


(Release ID: 2035108) Visitor Counter : 86